ETV Bharat / state

32 നിർമാണ പ്രവൃത്തികൾ പൂർത്തിയാക്കി മലപ്പുറം ജില്ലാ പഞ്ചായത്ത് - Malappuram Panchayat completed 32 construction works 32 divisions

പി.കെ കുഞ്ഞാലിക്കുട്ടി എംപി ജില്ലയിലെ ഉദ്ഘാടനങ്ങൾക്ക് തുടക്കം കുറിച്ചു.

32 ഡിവിഷനുകളിൽ 32 നിർമാണ പ്രവൃത്തികൾ പൂർത്തിയാക്കി മലപ്പുറം ജില്ലാ പഞ്ചായത്ത്  മലപ്പുറം ജില്ലാ പഞ്ചായത്ത്  പി.കെ കുഞ്ഞാലിക്കുട്ടി  പി.കെ കുഞ്ഞാലിക്കുട്ടി എംപി ജില്ലയിലെ ഉദ്ഘാടനങ്ങൾക്ക് തുടക്കം കുറിച്ചത്  Malappuram Panchayat  Malappuram Panchayat completed 32 construction works 32 divisions  Malappuram
32 ഡിവിഷനുകളിൽ 32 നിർമാണ പ്രവൃത്തികൾ പൂർത്തിയാക്കി മലപ്പുറം ജില്ലാ പഞ്ചായത്ത്
author img

By

Published : Oct 27, 2020, 5:51 PM IST

മലപ്പുറം: ജില്ലാ പഞ്ചായത്തിന്‍റെ കീഴില്‍ വിവിധ ഡിവിഷനുകളിലായി 32 നിർമാണ പ്രവൃത്തികൾ പൂർത്തിയാക്കി ജനങ്ങൾക്ക് സമർപ്പിച്ചു. ആറുകോടിയോളം രൂപ ചെലവഴിച്ചുകൊണ്ടാണ് 32 പദ്ധതികൾ പൂർത്തിയാക്കിയത്. എആർ നഗർ പഞ്ചായത്തിലെ കൊളപ്പുറത്ത് സ്വാതന്ത്ര സമര സേനാനി മമ്പുറം തങ്ങളുടെ സ്മാരകമായി നിർമിച്ച സാംസ്കാരിക കേന്ദ്രം നാടിനായി സമർപ്പിച്ചുകൊണ്ടാണ് പി.കെ കുഞ്ഞാലിക്കുട്ടി എംപി ജില്ലയിലെ ഉദ്ഘാടനങ്ങൾക്ക് തുടക്കം കുറിച്ചത്. കരുവാരകുണ്ടിൽ കെടി മാനു മുസ്ലിയാർ എന്ന പ്രമുഖ പണ്ഡിതന്‍റെ സ്മാരകമായി പണിത സാംസ്കാരിക കേന്ദ്രവും ലൈബ്രറിയുടെയും ഉദ്ഘാടനവും പികെ കുഞ്ഞാലിക്കുട്ടി എംപി തന്നെ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എപി ഉണ്ണികൃഷ്ണൻ നവീകരണം പൂർത്തിയാക്കിയ ചെട്ടിയാംകിണർ ഗവ: ഹയർസെക്കൻഡറി സ്കൂൾ കുട്ടികൾക്കും അധ്യാപകർക്കുമായി സമർപ്പിച്ചു. മങ്കടപള്ളിപ്പുറം ഗവ: ഹയർ സെക്കൻഡറി സ്കൂളിന് മലപ്പുറം ജില്ലയുടെ സുവർണ്ണ ജൂബിലി സ്മാരകമായി ജില്ലാപഞ്ചായത്ത് പണിത പ്രവേശനകവാടവും ഓപ്പൺ സ്റ്റേജും വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഉമ്മർ അറക്കൽ ഉദ്ഘാടനം ചെയ്തു. പാണ്ടിക്കാട് സിആർസി വായനശാല കെട്ടിടം വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി സുധാകരനും, വെട്ടം ഗ്രാമപഞ്ചായത്തിലെ നാരായണത്തു പടി അംഗൻവാടി കെട്ടിടം മരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനിത കിഷോറും ആനമങ്ങാട് ഗവ: ഹയർ സെക്കൻഡറി സ്കൂളിലെ പുതിയ കമ്പ്യൂട്ടർ ലാബ് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. പി ഹാജറുമ്മയും ഉദ്ഘാടനം ചെയ്തു.

ഒതുക്കുങ്ങൽ പഞ്ചായത്തിലെ പറമ്പിൽകുണ്ട് അംഗൻവാടി കെട്ടിടം ജില്ലാ പഞ്ചായത്ത് മെമ്പർ പുല്ലാണി സെയ്തു. പുലാമന്തോൾ പഞ്ചായത്തിലെ ചെമ്മല അംഗൻവാടി കെട്ടിടം ജില്ലാ പഞ്ചായത്ത് മെമ്പർ എംകെ.റഫീഖ, കുറുവ പഞ്ചായത്തിലെ പഴമള്ളൂർ കട്ടുപ്പാറ വനിതാ ശാക്തീകരണ കേന്ദ്രം ജില്ലാ പഞ്ചായത്ത് മെമ്പർ എം.ടി സലീന ടീച്ചർ, കുറ്റിപ്പുറം പഞ്ചായത്തിലെ ഗവ:ഫാഷൻ ഡിസൈനിങ് ഇൻസ്റ്റ്യൂട്ട് പുതിയ കെട്ടിടം ജില്ലാ പഞ്ചായത്ത് മെമ്പർ കെ.എം സുഹ്റ, നിറമരുതൂർ പഞ്ചായത്തിലെ പ്രളയജലം ഒഴുകി പോകുന്നതിനായി നിർമിച്ച കനാലും അനുബന്ധ റോഡും ജില്ലാ പഞ്ചായത്ത് മെമ്പർ വി.പി സുലൈഖ , പൂക്കോട്ടുംപാടം ഗവ:ഹയർ സെക്കൻഡറി സ്കൂളിൽ നിർമിച്ച ഓപ്പൺ ഓഡിറ്റോറിയം മെമ്പർ സെറീന മുഹമ്മദലി, വാഴക്കാട് ഗവ: ഹയർസെക്കൻഡറി സ്കൂളിന് നിർമിച്ച പുതിയ കെട്ടിടം മെമ്പർ പി.ആർ രോഹിൽ നാഥ് - ആലങ്കോട് പഞ്ചായത്തിലെ കുടുംബ ആരോഗ്യ കേന്ദ്രത്തിൽ പണിത അമ്മയുംകുഞ്ഞും പരിചരണ കേന്ദ്രം മെമ്പർ അഡ്വ: എം ബി ഫൈസൽ, എടപ്പാൾ ഗ്രാമ പഞ്ചായത്തിലെ കുടിവെള്ള പദ്ധതി മെമ്പർ കെ ദേവികുട്ടി, തൃക്കലങ്ങോട് പഞ്ചായത്തിലെ നവീകരിച്ച ചോലക്കുണ്ട് പട്ടികജാതി കോളനി മെമ്പർ കെ.കെ വിമലയ, അങ്ങാടിപ്പുറം പഞ്ചായത്തിലെ വലമ്പൂർ കരിമല നാന്തോട് റോഡ് മെമ്പർ ടി.കെ റഷീദലി, ചുങ്കത്തറ പഞ്ചായത്തിലെ സ്കൂൾ കുന്നു കോളനി കുടിവെള്ളപദ്ധതി മെമ്പർ ഷെർലി വർഗ്ഗീസ്, തലക്കാട് പഞ്ചായത്തിലെ അല്ലൂർ അംഗൻവാടി കെട്ടിടം മെമ്പർ സജിത എന്നിവരും ഉദ്ഘാടനം ചെയ്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.