ETV Bharat / state

കുറ്റിപ്പുറത്ത് വയോധികയെ തലക്കടിച്ച് കൊന്ന കേസിലെ പ്രതി പിടിയില്‍ - മലപ്പുറം

ജൂണ്‍ 18നാണ് കുഞ്ഞിപ്പാത്തുമ്മയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കുറ്റിപ്പുറത്ത് വയോധികയെ തലക്കടിച്ച് കൊന്ന കേസ്  Accused arrested in Kuttipuram old woman murder  Kuttipuram old woman murder  old woman murder  മലപ്പുറം  Malappuram
കുറ്റിപ്പുറത്ത് വയോധികയെ തലക്കടിച്ച് കൊന്ന കേസിലെ പ്രതി പിടിയില്‍
author img

By

Published : Jun 21, 2021, 9:34 AM IST

Updated : Jun 21, 2021, 2:22 PM IST

മലപ്പുറം: കുറ്റിപ്പുറത്ത് വയോധികയെ തലക്കടിച്ച് കൊന്ന കേസിലെ പ്രതി പിടിയില്‍. നടുവട്ടം സ്വദേശി മുഹമ്മദ് ഷാഫിയാണ് പൊലീസ് പിടിയിലായത്.

ജൂണ്‍ 18നാണ് കുറ്റിപ്പുറം വെള്ളാറമ്പ് സ്വദേശി കുഞ്ഞിപ്പാത്തുമ്മയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വർഷങ്ങളായി ഇവർ വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. ആക്രമണത്തില്‍ ഇവരുടെ തലയിൽ ആഴത്തിലുള്ള മുറിവുണ്ടായിട്ടുണ്ടായിരുന്നു.

ALSO READ: മലപ്പുറത്ത് ഒറ്റക്ക് താമസിക്കുന്ന സ്ത്രീ മരിച്ച നിലയിൽ, കൊലപാതകമെന്ന് സംശയം

പ്രാഥമിക തെളിവുകളുടെ അടിസ്ഥാനത്തിൽ കൊലപാതകം ആണെന്ന സംശയം പൊലീസ് ഉന്നയിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടുന്നത്.

ജൂണ്‍ 20ന് മലപ്പുറം തവനൂരില്‍ സമാനമായ രീതിയില്‍ വയോധികയെ മരിച്ച നിലയില്‍ കണ്ടത്തിയിരുന്നു. തട്ടോട്ടില്‍ ഇയ്യാത്തുട്ടി ഉമ്മയാണ് മരിച്ചത്.

ALSO READ: തവനൂരിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി

Last Updated : Jun 21, 2021, 2:22 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.