മലപ്പുറം: മൈലപ്പുറം എഎംഎൽപി സ്കൂളിൽ ഈ വർഷം പ്രവേശനം നേടിയ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിഭാഗത്തില്‍പ്പെടുന്ന നിവേദ് കൃഷ്ണയാണ് തന്‍റെ പ്രകടനത്തിലൂടെ താരമായത്. സ്കൂൾ അസംബ്ലിയിലാണ് നിവേദ് കൃഷ്ണ തന്‍റെ കഴിവ് പ്രകടിപ്പിച്ചത്. സ്ലേറ്റ് ഒരു വിരലില്‍ കറക്കുന്ന പ്രകടനമാണ് നിവേദ് കാഴ്ചവച്ചത്.
ഒരു വിരലിൽ സ്ലേറ്റ് കറക്കി പല കോണുകളിലേക്കും അത് തിരിക്കുകയും കൊണ്ടുപോകുകയും ചെയ്യുന്ന പ്രകടനമാണ് പ്രത്യേക പരിഗണന അർഹിക്കുന്ന വിഭാഗത്തിലെ ഈ പിഞ്ചുകുഞ്ഞ് കുട്ടികൾക്കും അധ്യാപകർക്കും മുന്നിൽ കാഴ്ചവച്ചത്. കുട്ടികളുടെ നിലയ്ക്കാത്ത കയ്യടിക്കൊപ്പം അധ്യാപകരും നിവേദിനെ അഭിനന്ദിച്ചു. സമൂഹത്തിൽ നിന്ന് ലഭിക്കുന്ന പ്രോത്സാഹനങ്ങളാണ് ഇത്തരം വിദ്യാർഥികളുടെ സന്തോഷം എന്നുകൂടി നമുക്ക് ഈ കാഴ്ചയിലൂടെ മനസ്സിലാക്കാം.