മലപ്പുറം: വളാഞ്ചേരി പോക്സോ കേസ് പ്രതിയും നഗരസഭ കൗൺസിലറുമായ ഷംസുദീന്‍ നടക്കാവിലിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. മഞ്ചേരി പോക്സോ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ജാമ്യാപേക്ഷ പോക്‌സോ കോടതി പരിഗണിക്കുന്നത് വരെ അറസ്റ്റ് പാടില്ലെന്ന് നേരത്തെ ജില്ലാ കോടതി ഉത്തരവിട്ടിരുന്നു. ജാമ്യാപേക്ഷ തള്ളിയതോടെ ഷംസുദീനെ അറസ്റ്റ് ചെയ്യാൻ ഇനി പൊലീസിന് തടസ്സമില്ല. കുട്ടിക്ക് പ്രായപൂർത്തിയായാൽ വിവാഹം കഴിക്കാമെന്ന ഷംസുദീന്‍റെ വാദം കോടതി തള്ളി. ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധിയിൽ നിന്ന് ഇത്തരം വാദങ്ങൾ ഉണ്ടാവരുതെന്ന് കോടതി ശാസിച്ചു. നേരത്തെ പ്രതിയിൽ നിന്ന് പണം വാങ്ങി കേസിൽ മധ്യസ്ഥ ശ്രമം നടക്കുന്നതായി സിഡബ്ല്യുസിയില്‍ ചൈൽഡ് ലൈൻ പരാതി നൽകിയിരുന്നു.
ഷംസുദീന്‍ നടക്കാവിലിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി - pocso court
കുട്ടിക്ക് പ്രായപൂർത്തിയായാൽ വിവാഹം കഴിക്കാമെന്ന ഷംസുദീന്‍റെ വാദം കോടതി തള്ളി. ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധിയിൽ നിന്ന് ഇത്തരം വാദങ്ങൾ ഉണ്ടാവരുതെന്ന് കോടതി ശാസിച്ചു.
![ഷംസുദീന്‍ നടക്കാവിലിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4066552-thumbnail-3x2-manjery.jpg?imwidth=3840)