മലപ്പുറം: നഗരസഭ മുന്‍ കൗണ്‍സിലറും അധ്യാപകനുമായ കെ വി ശശികുമാറിനെതിരെ പോക്സോ കേസില്‍ സ്‌കൂളിനെതിരെയും അന്വേഷണമുണ്ടാകുമെന്ന് സി.ഡബ്ല്യു.സി ചെയർമാൻ ഷാജേഷ് ഭാസ്‌കർ. കുറ്റകൃത്യം പോലെ ശിക്ഷാർഹമാണ് കുറ്റം മൂടിവെക്കുന്നതും. പരാതി ലഭിച്ചിട്ടും സ്‌കൂൾ അധികൃതർ അവഗണിച്ചോയെന്നാണ് അന്വേഷിക്കുന്നതെന്നും സി.ഡബ്ല്യു.സി ചെയർമാൻ പറഞ്ഞു.
2019ൽ സ്‌കൂള്‍ അധികൃതർക്ക് ഇക്കാര്യത്തിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് പൂർവവിദ്യാർഥികൾ പ്രതികരിച്ചിരുന്നു. ഇക്കാര്യം അന്വേഷണ പരിധിയിൽ വരുമെന്നും, പൊലീസ് അന്വേഷണം നിരീക്ഷിക്കുമെന്നും ഷാജേഷ് ഭാസ്‌കർ വ്യക്തമാക്കി.
അധ്യാപകനായിരിക്കെ കെവി ശശികുമാർ മുപ്പത് വർഷത്തോളം വിദ്യാർഥിനികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പൂർവ വിദ്യാർഥി കൂട്ടായ്‌മയുടെ പരാതി. 2019ൽ സ്‌കൂൾ അധികൃതർക്ക് ഇക്കാര്യത്തിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും പൂർവ വിദ്യാർഥികൾ പ്രതികരിച്ചിരുന്നു. ഇക്കാര്യം അന്വേഷണ പരിധിയിൽ വരുമെന്നും, പൊലീസ് അന്വേഷണം നിരീക്ഷിക്കുമെന്നും സി.ഡബ്ല്യു.സി ജില്ല ചെയർമാൻ ഷാജേഷ് ഭാസ്‌കർ പറഞ്ഞു.
ലൈംഗികാതിക്രമം നേരിട്ടവർക്ക് നിയമപരമായ പിന്തുണക്ക് സി.ഡബ്ല്യു.സിയെ സമീപിക്കാം. മലപ്പുറം നഗഗരസഭ അംഗമായിരുന്ന കെവി ശശികുമാർ കേസെടുത്തതോടെ രാജിവച്ച് ഒളിവിൽ പോകുകയായിരുന്നു. വയനാട്ടിൽ നിന്ന് അറസ്‌റ്റിലായ പ്രതി മഞ്ചേരി സബ് ജയിലിൽ റിമാൻഡിലാണ്. പോക്സോ കേസിൽ പ്രതിയായതിന് പിന്നാലെ ശശികുമാറിനെ സിപിഐഎം പുറത്താക്കിയിരുന്നു.