മലപ്പുറം: ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. അബുദാബിയില്‍ നിന്നെത്തിയ പരപ്പനങ്ങാടി സ്വദേശിക്കും ഇവരുടെ പേരമകള്‍ അഞ്ചു വയസുകാരിക്കും, മുംബൈയില്‍ നിന്നെത്തിയ രണ്ടുപേർക്കും ദുബൈയിൽ നിന്നെത്തിയ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിൽ ഉണ്ടായിരുന്ന രണ്ടു പേർ രോഗമുക്തരായി. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 72 ആയി. രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായവര്‍ സ്വന്തം വീടുകളില്‍ പൊതു സമ്പര്‍ക്കമില്ലാതെ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു.
മലപ്പുറം ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു - മലപ്പുറം
അബുദാബിയില്‍ നിന്നെത്തിയ പരപ്പനങ്ങാടി സ്വദേശിക്കും ഇവരുടെ പേരമകള്‍ അഞ്ചു വയസുകാരിക്കും, മുംബൈയില്‍ നിന്നെത്തിയ രണ്ടുപേർക്കും ദുബൈയിൽ നിന്നെത്തിയ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്
![മലപ്പുറം ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു Covid Update covid updates malappuram covid updates മലപ്പുറം മുംബൈ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7332561-403-7332561-1590331752379.jpg?imwidth=3840)