മലപ്പുറം: ജില്ലയില്‍ 482 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 261 പേര്‍ക്ക് രോഗമുക്തി. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 440 പേര്‍ക്കും. ഉറവിടമറിയാതെ രോഗബാധിതരായവര്‍ 17 പേര്‍. അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗബാധ ഉണ്ടായി. ചികിത്സയില്‍ 3,032 പേര്‍. നിരീക്ഷണത്തിലുള്ളത് 31,936 പേര്‍. രോഗം സ്ഥിരീകരിച്ചവരില്‍ ആറ് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന 14 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. ജില്ലയില്‍ ഇതുവരെ 10,004 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി.
ആശുപത്രികളില്‍ 425 പേരും വിവിധ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍ററുകളില്‍ 1,669 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ 1,34,758 സാമ്പിളുകളാണ് ജില്ലയില്‍ നിന്ന് പരിശോധനക്കയച്ചത്. ഇതില്‍ 1,255 സാമ്പിളുകളുടെ പരിശോധനാ ഫലങ്ങള്‍ ലഭിക്കാനുണ്ട്.