ETV Bharat / state

കര്‍ഷക വണ്ടിയുമായി മലപ്പുറം നഗരസഭ; കൊവിഡില്‍ കൃഷിക്ക് കരുത്താകാന്‍

നഗരസഭ സ്വന്തം ചിലവിൽ വാഹനവും വിപണന സൗകര്യവും തയാറാക്കി കാർഷിക ഉൽപന്നങ്ങള്‍ വിപണനം ചെയ്യുന്നതാണ് പദ്ധതി

author img

By

Published : May 26, 2021, 1:42 AM IST

കര്‍ഷക വണ്ടി ആരംഭിച്ചു വാര്‍ത്ത കൃഷി  കൃഷി പ്രോത്സാഹിപ്പിക്കുന്നു വാര്‍ത്ത  karshaka vandi started news  promotes agriculture news
കര്‍ഷക വണ്ടി

മലപ്പറം: കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി മലപ്പുറം നഗരസഭയില്‍ കാർഷിക വണ്ടി എന്ന പേരില്‍ ടെ വേറിട്ട പദ്ധതി ആരംഭിച്ചു. കൊവിഡ് പ്രതിസന്ധിയിലായ കര്‍ഷകര്‍ക്ക് തണലാവുകയെന്ന ഉദ്ദേശത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

നഗരസഭ സ്വന്തം ചിലവിൽ വാഹനവും വിപണന സൗകര്യവും തയാറാക്കി കാർഷിക ഉൽപന്നങ്ങളുടെ വില്‍പനക്ക് സഹായിക്കും. കടക്കെണിയിലേക്ക് നീങ്ങിയ കര്‍ഷകര്‍ക്ക് പദ്ധതി ഗുണം ചെയ്യും. ഹാജിയാർപള്ളി പാടശേഖരത്തിലെ പതിനായിരം കിലോ കപ്പ പറിച്ച് വിപണനം ചെയ്‌തുകൊണ്ടാണ് പദ്ധതി ആരംഭിച്ചത്. കാർഷിക ഉൽപന്നങ്ങൾ നഗര- ഗ്രാമ പ്രദേശങ്ങളിൽ പ്രാദേശിക കൂട്ടായ്മകളും, ആർ.ആർ.ടി ഉൾപ്പെടെയുള്ളവരും, ജനപ്രതിനിധികളും, പൊതുജനങ്ങളും ഉള്‍പ്പെടെ പിന്തുണയുമായി രംഗത്തുണ്ട്. സമയമായിട്ടും വിളവെടുക്കാന്‍ കഴിയാതെ വന്നതോടെ കർഷകർ നിരാശയിലായിരുന്നു. ഈ സാഹചര്യത്തിലാണ് ഈ നവീന ആശയവുമായി നഗരസഭ രംഗത്ത് വന്നത്.

ഒരാഴ്‌ചക്കുള്ളിൽ രണ്ടു കൊവിഡ് ആശുപത്രി ഉൾപ്പെടെ നിരവധി ജനപക്ഷ പദ്ധതികൾ ദിവസവും നഗരസഭ പ്രഖ്യാപിച്ച് നടപ്പിലാക്കി കൊണ്ടിരിക്കുകയാണ്. ഹാജിയാർ പള്ളി പാടശേഖരത്തിൽ നടന്ന വിളവെടുപ്പ് നഗരസഭ ചെയർമാൻ മുജീബ്കാടേരി ഉദ്ഘാടനം ചെയ്തു.
സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർമാന്മാരായ പി.കെ.സക്കീർ ഹുസൈൻ, പി.കെ.അബ്ദുൽ ഹക്കീം, സിദ്ധീഖ് നൂറേങ്ങൽ, മറിയുമ്മ ശരിഫ് കോണോ തൊടി, സി.പി. ആയിശാബി, നോഡൽ ഓഫീസർ എൻ. മിനി മോൾ, കൗൺസിലർമാരായ ശിഹാബ് മൊടയങ്ങാടൻ, സി.കെ.സഹീർ, സുഹൈൽ ഇടവഴിക്കൽ, എ.പി.ശിഹാബ്, ഹെൽത്ത് ഇൻസ്പെക്ടർ ശംസുദ്ധീൻ എന്നിവര്‍ പങ്കെടുത്തു.

also read: കൊവിഡ് വ്യാപനം തടയാന്‍ ജനങ്ങളുടെ സഹകരണം വേണമെന്ന് മലപ്പുറം കലക്‌ടർ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.