ETV Bharat / state

വട്ടപ്പാറ വളവില്‍ ചരക്ക് ലോറി മറിഞ്ഞു, കാബിനില്‍ കുടുങ്ങിയ ഡ്രൈവറെ രക്ഷപ്പെടുത്തിയത് വാഹനത്തിന്‍റെ മുന്‍ഭാഗം വെട്ടിപ്പൊളിച്ച് - വളാഞ്ചേരി പൊലീസ്

സിമന്‍റ് ലോഡുമായി കോഴിക്കോട് ഭാഗത്ത് നിന്നും എത്തിയ ലോറിയാണ് അപകടത്തില്‍പ്പെട്ടത്.

cargo lorry accident  malappuram  lorry accident  malappuram news  accident news  ചരക്ക് ലോറി മറിഞ്ഞു  വട്ടപ്പാറ  വട്ടപ്പാറ വളവ്  കോഴിക്കോട്  ലോറി മറിഞ്ഞ് അപകടം  വട്ടപ്പാറ വളവ്  വളാഞ്ചേരി പൊലീസ്  തമിഴ്‌നാട് സ്വദേശി ശിവബാലന്‍
Accident
author img

By

Published : Feb 25, 2023, 7:38 AM IST

ലോറി ഡ്രൈവറെ രക്ഷപ്പെടുത്തുന്നതിന്‍റെ ദൃശ്യങ്ങള്‍

മലപ്പുറം: വട്ടപ്പാറ വളവില്‍ ചരക്ക് ലോറി മറിഞ്ഞ് അപകടം. കാബിനില്‍ കുടുങ്ങിയ ഡ്രൈവറെ വാഹനത്തിന്‍റെ മുന്‍ഭാഗം വെട്ടിപ്പൊളിച്ച് പുറത്തെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി 9:45ഓടെയാണ് സംഭവം.

കോഴിക്കോട് ഭാഗത്തുനിന്നും സിമന്‍റ് ലോഡുമായി പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. പ്രധാന വളവിന്‍റെ സുരക്ഷ ഭിത്തിയില്‍ ഇടിച്ച് വാഹനം മറിയുകയായിരുന്നു. ഈ സമയം വാഹനത്തിന്‍റെ കാബിനുള്ളില്‍ കുടുങ്ങിയ ഡ്രൈവര്‍ തമിഴ്‌നാട് സ്വദേശി ശിവബാലനെ ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്.

തുടര്‍ന്ന് ഇയാളെ വളാഞ്ചേരി നടക്കാവിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വളാഞ്ചേരി പൊലീസ്, ഹൈവേ പൊലീസ്, തിരൂരില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍, നാട്ടുകാര്‍ എന്നിവര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.