മലപ്പുറം: എക്സൈസ് വകുപ്പിന്റെ വിമുക്തി മിഷന്‍ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി അന്യസംസ്ഥാന തൊഴിലാളികളുടെ ക്വാർട്ടേഴ്‌സുകൾ കേന്ദ്രീകരിച്ചുള്ള പരിശോധനയില്‍ കഞ്ചാവ് പിടികൂടി. കഞ്ചാവ് വിൽപ്പന നടത്തുന്ന പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശി ലാലാം ഷേഖിനെയാണ് വളാഞ്ചേരിയില്‍ നിന്ന് കുറ്റിപ്പുറം എക്സൈസ് റേഞ്ച് സംഘം പിടികൂടിയത്.
ഇയാളിൽ നിന്ന് വിൽപ്പനക്കായി വച്ചിരുന്ന ഒന്നര കിലോ കഞ്ചാവ് കണ്ടെടുത്തു. മൊബൈലിൽ വിളിച്ച് കഞ്ചാവ് അവശ്യപ്പെടുന്നവർക്ക് 500 രൂപയുടെ ചെറിയ പാക്കറ്റുകളിലാക്കി എത്തിച്ചു കൊടുക്കാറാണ് പതിവെന്ന് ചോദ്യം ചെയ്യലിൽ ഇയാള്‍ വ്യക്തമായിട്ടുണ്ട്. ബംഗാളിൽ നിന്നും ട്രെയിൻ മാർഗമാണ് കഞ്ചാവ് എത്തിക്കാറുള്ളതെന്നും പ്രതി പറഞ്ഞു.