മലപ്പുറം: കൊവിഡ് പശ്ചാത്തലത്തിൽ മലപ്പുറം ജില്ലയിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ കലക്‌ടർ കെ ഗോപാലകൃഷ്‌ണൻ അറിയിച്ചു. ജില്ലയിൽ 144 പ്രഖ്യാപിച്ചു. കല്യാണങ്ങൾക്ക് പരമാവധി 50 ആളുകൾക്കും മരണാനന്തര ചടങ്ങുകൾക്ക് 20 പേർക്കും രാഷ്‌ട്രിയ സാംസ്‌കാരിക മതപരമായ കൂടിച്ചേരലുകൾക്ക് പരമാവധി 20 പേർക്കുമാണ് പങ്കെടുക്കാവുന്നത്. റസ്റ്റോറന്‍റുകൾ എട്ടുമണിവരെ പ്രവർത്തിക്കാൻ അനുമതി നൽകി. എട്ടുമണി മുതൽ പാർസൽ നൽകാം. ജിം, ടർഫ്, ഇൻഡോർ സ്റ്റേഡിയം ഉൾപ്പെടെയുള്ളവ തുറന്ന് പ്രവർത്തിക്കരുത് എന്നും ജില്ലാ കലക്‌ടർ കൂട്ടിചേർത്തു. ഈ മാസം 31 വരെയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
മലപ്പുറത്ത് 144 പ്രഖ്യാപിച്ചു - 144 മലപ്പുറം
ഈ മാസം 31 വരെയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.