മലപ്പുറം: പത്ത് വയസിന് താഴെ പ്രായമുള്ള പെണ്‍കുട്ടികളെ പീഡിപ്പിച്ച മദ്രസ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഒതുക്കുങ്ങല്‍ സ്വദേശി മുഹമ്മദിനെയാണ് മലപ്പുറം ഡി.വൈ.എസ്.പി സുദര്‍ശന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്‌തത്. നിരവധി തവണ ഇയാള്‍ പെൺകുട്ടികളെ പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു. അധ്യാപകനെതിരെ അഞ്ച് പെണ്‍കുട്ടികളാണ് പരാതി നല്‍കിയത്.
പീഡനത്തിരയായ പെണ്‍കുട്ടികളില്‍ ഒരാളുടെ മാതാപിതാക്കള്‍ പൊലീസിൽ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് മലപ്പുറം വനിതാ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് മറ്റുള്ള കുട്ടികളും പീഡനവിവരം പൊലീസിനോട് വെളിപ്പെടുത്തി. അന്വേഷണം തുടങ്ങിയതോടെ മുഹമ്മദ് ഒളിവില്‍ പോകുകയായിരുന്നു. പൊലീസിന് ലഭിച്ച രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
Read more: ബെംഗളൂരുവിൽ കൂട്ട ബലാത്സംഗത്തിനിരയായ യുവതിയെ കോഴിക്കോട് നിന്നും കണ്ടെത്തി