മലപ്പുറം: മഅ്ദിന്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സ്വലാത്ത് ആത്മീയ സംഗമവും പ്രാര്‍ത്ഥനയും സംഘടിപ്പിച്ചു. ഓണ്‍ലൈനായി ആയിരങ്ങള്‍ സംബന്ധിച്ച പരിപാടിക്ക് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കി. മുസ്‌ലിം സ്‌കോളര്‍ഷിപ്പിന്‍റെ പേരില്‍ നടന്നു കൊണ്ടിരിക്കുന്ന വിവാദങ്ങള്‍ അനവസരത്തിനുള്ളതാണെന്ന് സയ്യിദ് ഇബ്രാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പറഞ്ഞു. ചരിത്രപരവും അല്ലാത്തതുമായ വിവിധ കാരണങ്ങളാല്‍ പിന്നാക്കവസ്ഥയിലായ മുസ്‌ലിം സമൂഹത്തിന്‍റെ ഉന്നതിക്കായി സച്ചാര്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത നിര്‍ദേശങ്ങള്‍ പരിഗണിച്ച് നടപ്പിലാക്കിയ സ്‌കോളര്‍ഷിപ്പുകള്‍ സമുദായത്തിന് ലഭിക്കാന്‍ ആവശ്യമായ ഇടപെടലുകള്‍ സര്‍ക്കാര്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: സംസ്ഥാനത്ത് 18,853 പേർക്ക് കൂടി കൊവിഡ് ; 153 മരണം
ഇതിനെ മുസ്‌ലിം കൃസ്ത്യന്‍ പ്രശ്‌നമായി ചിത്രീകരിച്ച് വര്‍ഗീയ ധ്രുവീകരണം നടത്താന്‍ ശ്രമിക്കുന്നവരുടെ അജണ്ടകള്‍ തിരിച്ചറിയണം. എല്ലാ സമുദായത്തിലെയും പിന്നാക്കക്കാര്‍ക്ക് ആവശ്യമായ അവകാശങ്ങള്‍ വകവെച്ചു നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമസ്ത ജില്ല സെക്രട്ടറി പി ഇബ്രാഹിം ബാഖവി അദ്ധ്യക്ഷത വഹിച്ചു. പരിപാടിയില്‍ മന്‍ഖൂസ് മൗലിദ് പാരായണം, സ്വലാത്തുന്നാരിയ്യ, മുള്രിയ്യ, ഹദ്ദാദ്, ഖുര്‍ആന്‍ പാരായണം, തഹ്‌ലീല്‍ എന്നിവ നടന്നു. ഹംസ(റ), സി.എം വലിയുല്ലാഹി, ഇ.കെ ഹസന്‍ മുസ്‌ലിയാര്‍, തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാര്‍ എന്നിവരുടെ അനുസ്മരണവും സംഘടിപ്പിച്ചു. സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് മുഹമ്മദ് ഖാസിം സ്വാലിഹ് ഹൈദ്രൂസി, സയ്യിദ് അഹ്മദുല്‍ കബീര്‍ അല്‍ ബുഖാരി, അബ്‌ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, സുലൈമാന്‍ ഫൈസി കിഴിശ്ശേരി, അബൂബക്കര്‍ സഖാഫി അരീക്കോട്, അബൂബക്കര്‍ അഹ്‌സനി പറപ്പൂര്‍ എന്നിവര്‍ സംബന്ധിച്ചു.