ETV Bharat / state

കാലാവസ്ഥ വ്യതിയാനം  തേനീച്ച കൃഷിയെ ദോഷകരമായി ബാധിച്ചു: കര്‍ഷകന്‍ - തേനീച്ച കർഷകൻ

കാലാവസ്ഥ വ്യതിയാനം കൃഷിയെ ബാധിക്കുമെന്ന് കഴിഞ്ഞ 15 വർഷമായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന യേശുദാസൻ പറയുന്നത്.

കാലാവസ്ഥ വ്യതിയാനം  lost of honey bee colonies  honey bee colonies  epiculture loss  തേൻ കൃഷി നഷ്ടത്തിൽ  തേൻ കൃഷി
കാലാവസ്ഥ വ്യതിയാനം; തേനീച്ച കൃഷി നഷ്ടമാകുമെന്ന ആശങ്കയിൽ കർഷകൻ
author img

By

Published : Mar 3, 2020, 3:17 AM IST

Updated : Mar 3, 2020, 7:00 AM IST

മലപ്പുറം: കാലാവസ്ഥ വ്യതിയാനം മൂലം ഇത്തവണ തേനീച്ച കൃഷി നഷ്ടമാകുമെന്ന ആശങ്കപങ്കുവച്ച് കര്‍ഷകനായ യേശുദാസൻ. കഴിഞ്ഞ 35 വർഷമായി തേനീച്ച കൃഷി നടത്തുന്നയാളാണ് യേശുദാസന്‍. റബ്ബർ തോട്ടങ്ങളില്‍ നിന്നാണ് അദ്ദേഹം തേൻ ശേഖരിക്കുന്നത്. ഈ വർഷം എട്ട് തോട്ടങ്ങളിലാണ് തേനീച്ചപ്പെട്ടികൾ സ്ഥാപിച്ചിട്ടുള്ളത്. കാലാവസ്ഥ വ്യതിയാനം മൂലം റബർ മരങ്ങളിൽ വ്യാപകമായുണ്ടായ ഇലകേട് തേൻ ഉത്പാദനത്തെ ബാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ വർഷം കൃഷി നഷ്ടമാകാനാണ് സാധ്യതയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാലാവസ്ഥ വ്യതിയാനം; തേനീച്ച കൃഷി നഷ്ടമാകുമെന്ന ആശങ്കയിൽ കർഷകൻ

തൃശൂരിലാണ് പ്രധാനമായും തേൻ വിൽക്കുന്നത്. കിലോക്ക് 120 രൂപയാണ് ലഭിക്കുക. സൊസൈറ്റി തേൻ എടുക്കാൻ തയ്യാറായാൽ 140 രൂപ വരെ ലഭിക്കും. കൂലി ചെലവ് അടക്കം കിലോക്ക് കുറഞ്ഞത് 175 രൂപയെങ്കിലും ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. തോട്ടം പാട്ടത്തിനെടുത്താണ് യേശുദാസൻ തേൻ കൃഷി നടത്തുന്നത്.

Last Updated : Mar 3, 2020, 7:00 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.