മലപ്പുറം: കൊണ്ടോട്ടിയിൽ നിയന്ത്രണം വിട്ട ലോറി വെള്ളക്കുഴിയിൽ വീണ് ഡ്രൈവർ മരിച്ചു. തുറക്കൽ സ്വദേശി ബഷീർ ആണ് മരിച്ചത്. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് ഡ്രൈവറെ പുറത്തെടുക്കാൻ കഴിഞ്ഞത്. ബഷീറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൊണ്ടോട്ടി നെടിയിരുപ്പ് മേലെ പറമ്പിൽ മുച്ചിപ്പാറലാണ് സംഭവം. ഇന്ന് ഉച്ചക്ക് രണ്ടുമണിയോടെ ലോറി വെള്ളം നിറഞ്ഞ കുഴിയിലേക്ക് വീഴുകയായിരുന്നു. ജെസിബി ഉപയോഗിച്ചാണ് ലോറി പുറത്തെടുത്തത്.