മലപ്പുറം: കഴിഞ്ഞ രണ്ട് തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ നിന്നും വിഭിന്നമായ രാഷ്ട്രീയ അന്തരീക്ഷമാണ് കാളികാവ് പഞ്ചായത്തില്‍ ഇക്കുറി നടക്കുന്നത്. 2010 ല്‍ ചിലയിടങ്ങളിലും 2015 ല്‍ ഭൂരിഭാഗം വാര്‍ഡുകളിലും യുഡിഎഫില്‍ മുസ്ലീം ലീഗും കോണ്‍ഗ്രസും പരസ്‌പരം മത്സരിക്കുന്ന അവസ്ഥയായിരുന്നു. ഇതിനിടെ സിപിഎം പത്തൊന്‍പത് സീറ്റില്‍ എട്ട് സീറ്റുകള്‍ നേടി ഒന്നാം കക്ഷിയായി. ഇത്തവണ യുഡിഎഫില്‍ പാര്‍ട്ടികള്‍ക്കിടയിലെ തമ്മിലടി കുറഞ്ഞത് മുന്നണിക്ക് പ്രതീക്ഷ നല്‍കുന്നതാണ്. എന്നാല്‍ സിപിഎം പലയിടത്തും വെല്ലുവിളി സൃഷ്‌ടിക്കുന്നുണ്ട്.
കറുത്തേനി, മേലേ കാളികാവ് , അടക്കാകുണ്ട്, ഈനാദി, ചെങ്കോട്, ചാഴിയോട് കല്ലംകുന്ന് ഐലാശ്ശേരി , ചേരിപ്പലം എന്നീ വാർഡുകളിലാണ് കടുത്ത മത്സരം നടക്കുന്നത്. ഇതിൽ കല്ലംകുന്ന് വാർഡിൽ വെൽഫെയർ പാർട്ടി സ്ഥാനാർഥി കൊല്ലാരൻ നിഷാദ് പ്രചരണ രംഗത്തുണ്ട്. രണ്ട് സീറ്റിൽ എൻസിപിയും മത്സരിക്കുന്നു. എസ്‌ഡിപിഐ ഒരു സീറ്റിലും, എൽസിപി രണ്ടിടത്തും മത്സരിക്കുണ്ട്. ബിജെപിയുടെ സുധീഷ് ഐലാശ്ശേരി വാർഡിൽ സജീവമായി രംഗത്തുണ്ട്.