മലപ്പുറം: നിലമ്പൂരിൽ സംഘടിപ്പിക്കുന്ന രാഷ്ട്രീയ വിശദീകരണ യോഗം മാറ്റിവെയ്ക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് സിപിഐ നിലമ്പൂർ മണ്ഡലം കമ്മറ്റി അംഗത്തിന്‍റെ കത്ത്. അട്ടപ്പാടി ആദിവാസി ഭവന നിർമ്മാണ പദ്ധതിയിൽ ആദിവാസികളെ വഞ്ചിച്ച് പണം തട്ടിയെടുത്ത കേസില്‍ ജാമ്യത്തിലിറങ്ങിയ നിലമ്പൂർ നഗരസഭാ കൗൺസിലറും, സി.പി.ഐ മലപ്പുറം ജില്ലാ കമ്മറ്റി അംഗവുമായ പി.എം.ബഷീറിന്‍റെ നിരപരാധിത്വം വിശദീകരിക്കാനാണ് രാഷ്ട്രീയ വിശദീകരണം നടത്തുന്നത്.
പി.എം.ബഷീറിനെതിരെ കോടതിയിൽ കേസ് നിലനിൽക്കെ രാഷ്ട്രീയ വിശദീകരണം സംഘടിപ്പിക്കുന്നത് പാർട്ടിക്ക് ദോഷം ചെയ്യുമെന്ന് സി.പി.ഐ നിലമ്പൂർ മണ്ഡലം എക്സിക്യൂട്ടിവ് അംഗം ഷാനവാസ് നല്‍കിയ കത്തില്‍ പറയുന്നു. ഇതിനിടെ ഭവന നിർമ്മാണത്തില്‍ ആരോപണവുമായി കൂടുതല്‍ പേർ രംഗത്തെത്തിയിട്ടുണ്ട്. ആധാർ കാർഡ് ലിങ്ക് ചെയ്യാൻ എന്ന പേരിൽ ആദിവാസികളെ തെറ്റിദ്ധരിപ്പിച്ച് ബഷീർ സ്വന്തം അക്കൗണ്ടിലേക്ക് പണം മാറ്റിയെന്നാണ് പുതിയ ആരോപണം.