ETV Bharat / state

തീവ്ര ഹിന്ദുത്വ ശക്തികളോട് വിട്ടുവീഴ്ച്ചയില്ലാത്ത സമരം: എ.വിജയരാഘവന്‍

author img

By

Published : Feb 20, 2021, 7:02 PM IST

Updated : Feb 20, 2021, 7:29 PM IST

ജനങ്ങളെ മതപരമായി ഭിന്നിപ്പിച്ച് മതന്യൂനപക്ഷത്തോടുള്ള വിദ്വേഷം ജനിപ്പിക്കുകയാണ് നരേന്ദ്രമോദിയുടെ രീതിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി

Left policy is an uncompromising struggle against the extremist Hindutva forces  A. Vijayaraghavan  എ.വിജയരാഘവന്‍  മലപ്പുറം വാർത്ത  കേരള വാർത്ത  malappuram news  kerala news  തീവ്ര ഹിന്ദുത്വ ശക്തികളോട് വിട്ടവീഴ്ച്ചയില്ലാത്ത സമരം
തീവ്ര ഹിന്ദുത്വ ശക്തികളോട് വിട്ടുവീഴ്ച്ചയില്ലാത്ത സമരമെന്നതാണ് ഇടത് പക്ഷ നയം; എ.വിജയരാഘവന്‍

മലപ്പുറം: തീവ്ര ഹിന്ദുത്വ ശക്തികളോട് വിട്ടവീഴ്ചയില്ലാത്ത സമരമെന്നതാണ് ഇടത് പക്ഷ നയമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍. നവകേരള സൃഷ്ടിക്കായി വീണ്ടും എല്‍ഡിഎഫ് എന്ന മുദ്രാവാക്യവുമായി വിജയരാഘവന്‍ നയിക്കുന്ന വടക്കന്‍ മേഖലാ വികസന മുന്നേറ്റ ജാഥക്ക് മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വര്‍ണക്കടത്ത് കേസ് 24 മണിക്കൂറും ചര്‍ച്ചയും വാര്‍ത്തയുമാക്കിയവര്‍ക്ക് ഇതുവരെ ഒന്നും കണ്ടെത്താനായില്ല. നാലു കേന്ദ്ര ഏജന്‍സികളെ കൊണ്ടുവന്ന് സര്‍ക്കാരിനെ കരിവാരിത്തേക്കുകയാണ്. ഇതെല്ലാം വിലപോവില്ലാന്നായതോടെയാണ് തെരഞ്ഞെടുപ്പ് കണക്കാക്കിയുള്ള അതിക്രമങ്ങള്‍ അഴിച്ചു വിടുന്നത്. ചോരപ്പുഴ ഒഴുക്കുക എന്നത് യുഡിഎഫ് അജണ്ടയാണ്. കാലഹരണപ്പെട്ട പിഎസ്‌സി ലിസ്റ്റ് പുനഃസ്ഥാപിക്കാനാണ് വിദ്യാര്‍ഥികള്‍ സമരം ചെയ്യുന്നത്‌.

തീവ്ര ഹിന്ദുത്വ ശക്തികളോട് വിട്ടുവീഴ്ച്ചയില്ലാത്ത സമരം: എ.വിജയരാഘവന്‍

ജനങ്ങളെ മതപരമായി ഭിന്നിപ്പിച്ച് മതന്യൂനപക്ഷത്തോടുള്ള വിദ്വേഷം ജനിപ്പിക്കുകയാണ് നരേന്ദ്രമോദിയുടെ രീതി. പൗരത്വ രജിസ്ട്രറും, പൗരത്വ ഭേദഗതിയും നടപ്പിലാക്കുന്നത് അതിനാലാണ്‌. പൗരത്വത്തിന്‍റെ പേരില്‍ കേരളത്തിലൊരാളും ബി.ജെ.പിയുടെ മുന്നില്‍ കാത്തു‌ നില്‍ക്കേണ്ടിവരുന്ന അവസ്ഥ പിണറായി സര്‍ക്കാരുണ്ടാക്കില്ല. ബാബരി മസ്‌ജിദ്‌ പൊളിച്ച സ്ഥലത്ത് അമ്പലം പണിയുന്നത് വേദനാജനകമാണ്. ഇന്ത്യയുടെ മതനിരേപക്ഷയുടെ അടിത്തറയാണ് ഇളക്കുന്നത്. ആര്‍.എസ്.എസ് അജണ്ടയാണ് ബാബരി മസ്ജിദ് തകര്‍ക്കല്‍. ഇതില്‍ കോണ്‍ഗ്രസിന് വിമര്‍ശനമില്ല. അമ്പലം പണിയുന്ന സ്ഥലത്തേക്ക് ക്ഷണിക്കാത്തതാണ് കോണ്‍ഗ്രസിന്‍റെ പ്രശ്‌നം.

കേരളത്തില്‍ യുഡിഎഫിന് വോട്ടിന് വേണ്ടിയുള്ള അവസരവാദ നിലപാടാണുള്ളതെന്നും വിജയരാഘന്‍ ആരോപിച്ചു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പിന്തുണ തേടിയ യുഡിഎഫ് ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുകൂടിയാണ് വോട്ട് കച്ചവടം നടത്തിയത്. ഇത് കേരളത്തിലെ ജനം തള്ളിയതാണ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. കോണ്‍ഗ്രസ് നേതാക്കളില്‍ പലരുടെയും ഒരു കാല്‍ ബിജെപിയിലാണ്. ഇടത് മുന്നണിയില്‍ നിന്ന് ഒരാളെയും കാലുമാറ്റാന്‍ ബിജെപിക്കാവില്ല. ഹിന്ദു തീവ്രവാദ ശക്തികള്‍ ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ ഇടത് പക്ഷത്തിന് മാത്രമേ കഴിയുകയുള്ളൂ. നല്ല പദ്ധതികളോട് എന്നും വിമുഖതയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കാണിച്ചിട്ടുള്ളത്. ചെന്നിത്തല നടത്തുന്നത് ഐശ്വര യാത്രയല്ല വിനാശ ജാഥയാണെന്നും അദ്ദേഹം പറഞ്ഞു.

Last Updated : Feb 20, 2021, 7:29 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.