ETV Bharat / state

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്‌ച: കൊണ്ടോട്ടി നഗരസഭക്കെതിരെ പ്രതിഷേധം

കൊവിഡ്‌ നിരീക്ഷണ കേന്ദ്രം നാളിതുവരെയും നഗരസഭ സ്ഥാപിച്ചിട്ടില്ല, സജീവമായി പ്രവർത്തിക്കുന്ന ആർആർടികൾക്ക്‌ സാമ്പത്തികമായോ മറ്റു രീതിയിലൊ ഉള്ള യാതൊരു സഹായവും നഗരസഭയുടെ ഭാഗത്തുനിന്നും നൽകുന്നില്ല തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാണിച്ചാണ് നിൽപ് സമരം സംഘടിപ്പിച്ചത്.

കൊണ്ടോട്ടി നഗരസഭ ക്കെതിരെ നിൽപ്പ് സമരം  കൊണ്ടോട്ടി നഗരസഭ വാർത്ത  കൊവിഡ് പ്രതിരോധ പ്രവർത്തനം  LDF Protest against Kondotty municipality
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്‌ച: കൊണ്ടോട്ടി നഗരസഭക്കെതിരെ പ്രതിഷേധം
author img

By

Published : May 29, 2021, 5:59 PM IST

മലപ്പുറം: കൊണ്ടോട്ടി നഗരസഭക്കെതിരെ നിൽപ് സമരവുമായി എൽഡിഎഫ്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കൊണ്ടോട്ടി നഗരസഭാ നേതൃത്വം കാണിക്കുന്ന കടുത്ത കെടുകാര്യസ്ഥതയിൽ പ്രതിഷേധിച്ചാണ് എൽഡിഎഫിൻ്റെ നേതൃത്വത്തിൽ നിൽപ് സമരം സംഘടിപ്പിച്ചത്. കൊവിഡ്‌ നിരീക്ഷണ കേന്ദ്രം നാളിതുവരെയും നഗരസഭ സ്ഥാപിച്ചിട്ടില്ല, സജീവമായി പ്രവർത്തിക്കുന്ന ആർആർടികൾക്ക്‌ സാമ്പത്തികമായോ മറ്റു രീതിയിലൊ ഉള്ള യാതൊരു സഹായവും നഗരസഭയുടെ ഭാഗത്തുനിന്നും നൽകുന്നില്ല തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാണിച്ചാണ് പ്രതിഷേധം.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്‌ച: കൊണ്ടോട്ടി നഗരസഭക്കെതിരെ പ്രതിഷേധം

Also read: കൊവിഡ് ബോധവത്കരണം; മൊട്ടൂസിന് ദേശീയ അംഗീകാരം

കൊവിഡ് പ്രവർത്തനങ്ങൾക്ക് കൗൺസിലർമാർ സ്വന്തം നിലക്ക്‌ പണം കണ്ടെത്തിയാണ് മുന്നോട്ട്‌ പോകുന്നത്‌. 24 മണിക്കൂർ വാഹനസൗകര്യം പോലും ഏർപ്പെടുത്താൻ നഗരസഭ തയാറായിട്ടില്ല. സംസ്ഥാന സർക്കാർ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പുറപ്പെടുവിക്കുന്ന ഉത്തരവുകൾക്ക് പുല്ലുവിലയാണ് നഗരസഭ അധികൃതർ നൽകുന്നതെന്നും പ്രതിഷേധക്കാർ പറയുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.