ETV Bharat / state

മഞ്ചേരിയില്‍ വന്‍ ലഹരിവേട്ട; ഒരാള്‍ പിടിയില്‍

നെല്ലിക്കുത്ത് സ്വദേശി അബ്‌ദുള്‍ സലാമിന്‍റെ വീട്ടില്‍ നിന്നും എട്ട് കിലോയിൽ അധികം കഞ്ചാവും 108 കുപ്പി മദ്യവും പിടിച്ചെടുത്തു. ഓറഞ്ച് കച്ചവടത്തിന്‍റെ മറവിലാണ് ഇയാള്‍ കഞ്ചാവും മദ്യവും വില്‍പന നടത്തിയിരുന്നത്

മഞ്ചേരിയില്‍ വന്‍ തോതില്‍ കഞ്ചാവും മദ്യ വില്‌പനയും; ഒരാള്‍ പിടിയില്‍
author img

By

Published : Nov 22, 2019, 5:08 PM IST

Updated : Nov 22, 2019, 5:46 PM IST

മലപ്പുറം: മഞ്ചേരി നെല്ലിക്കുത്തിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന കഞ്ചാവും മദ്യവും പിടികൂടി. എട്ട് കിലോയിൽ അധികം കഞ്ചാവും 108 കുപ്പി മദ്യവുമാണ് പിടികൂടിയത്. മില്ലുംപടിയിൽ കോട്ടക്കുത്ത് അബ്‌ദുള്‍ സലാമിന്‍റെ (48) വീട്ടിൽ നിന്നാണ് കഞ്ചാവും മദ്യവും പിടികൂടിയത്. എക്‌സൈസ് ഇന്‍റലിജൻസ് വിഭാഗം നൽകിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ മഞ്ചേരി റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്‌ടർ ഇ. ജിനീഷും സംഘവുമാണ് മിന്നല്‍ പരിശോധന നടത്തിയത്. മാഹിയില്‍ നിന്നുള്ള മദ്യ ശേഖരമാണ് പരിശോധനയില്‍ കണ്ടെത്തിയത്. ഗുഡ്‌സ് ഓട്ടോയിൽ ഓറഞ്ച് കച്ചവടം നടത്തുന്നതിന്‍റെ മറവിലാണ് ഇയാള്‍ കഞ്ചാവും മദ്യവും വില്‍പന നടത്തിയിരുന്നത്.

മഞ്ചേരിയില്‍ വന്‍ ലഹരിവേട്ട; ഒരാള്‍ പിടിയില്‍

മദ്യം കടത്തികൊണ്ടുവന്ന് നിലമ്പൂർ മേഖലയിൽ ചില്ലറ വിൽപ്പനക്കാർക്ക് വിതരണം ചെയ്‌തിരുന്നതായി എക്‌സൈസ് സംഘം പറയുന്നു. മഞ്ചേരി, കോഴിക്കോട് ഭാഗങ്ങളിൽ ബസ് സ്റ്റാൻഡുകളിൽ ഉപജീവനം നടത്തുന്ന ആളുകളെ ഉപയോഗിച്ചാണ് ആവശ്യക്കാര്‍ക്ക് കഞ്ചാവ് വിതരണം ചെയ്‌തിരുന്നതെന്നും അന്വേഷണസംഘം കണ്ടെത്തി. ഗൾഫിൽ ജോലി ചെയ്യവെ ഉണ്ടായിരുന്ന ബന്ധങ്ങളാണ് മലയോര മേഖലയിൽ മദ്യ വില്‍പന നടത്താൻ ഇയാൾക്ക് തുണയായത്. മദ്യ കച്ചവടം പുരോഗമിച്ചതോടെ നാട്ടിൽ ഉണ്ടായിരുന്ന ഡ്രൈവർ ജോലി ഉപേക്ഷിച്ച് മദ്യക്കടത്തിലും കഞ്ചാവ് വില്‍പനയിലും ഇയാള്‍ സജീവമായി. വില്‍പന നടത്തിയിരുന്നത് താമസ സ്ഥലത്തുനിന്ന് ദൂരെയായതിനാലും ചില്ലറ വില്‍പന നടത്താൻ സഹായികളെ ഉപയോഗിക്കുന്നതിനാലും ഏറെ കാലത്തെ നിരീക്ഷണത്തിന് ശേഷമാണ് ഇന്‍റലിജൻസ് വിഭാഗത്തിന് കൃത്യമായ നിഗമനത്തിൽ എത്താനായത്. തുടർന്നാണ് എക്സൈസ് സംഘം ഇയാളെ പിടികൂടിയത്.

ഇയാൾക്ക് കഞ്ചാവ് എത്തിച്ച് കൊടുക്കുന്ന സംഘത്തെക്കുറിച്ചും സഹായികളെ കുറിച്ചും അന്വേഷണ സംഘത്തിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. എക്സൈസ് ഇൻസ്‌പെക്‌ടർ ഇ. ജിനീഷിനോടാപ്പം ഇന്‍റലിജന്‍സ് വിഭാഗം പ്രിവന്‍റീവ് ഓഫീസർമാരായ ടി.ഷിജുമോൻ, കെ.സന്തോഷ്‌ ർ കുമാർ, പി.ഇ ഹംസ, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രദീപ്. കെ, സാജിദ് കെ.പി, അഹമ്മദ് റിഷാദ്, കെ, ശ്രീജിത്ത്.ടി, രജിലാൽ.പി, നിഹ.വി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Intro:മഞ്ചേരി നെല്ലിക്കുത്തിൽ എക്‌സൈസിന്റെ വൻ കഞ്ചാവ് വേട്ട, കൂട്ടത്തിൽ വൻ മദ്യ ശേഖരവും പിടികൂടി.
മറയായി ഉപയോഗിച്ചത് ഓറഞ്ചു കച്ചവടവും*Body:*മഞ്ചേരി നെല്ലിക്കുത്തിൽ എക്‌സൈസിന്റെ വൻ കഞ്ചാവ് വേട്ട, കൂട്ടത്തിൽ വൻ മദ്യ ശേഖരവും പിടികൂടി.
മറയായി ഉപയോഗിച്ചത് ഓറഞ്ചു കച്ചവടവും*

മഞ്ചേരി: നെല്ലിക്കുത്തിൽ വീട്ടിൽ സൂക്ഷിച്ച 8 കിലോയിൽ അധികം കഞ്ചാവും 108 കുപ്പി മാഹി മദ്യവും പിടികൂടി. എക്‌സൈസ് ഇന്റലിജലൻസ് വിഭാഗം നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നെല്ലിക്കുത്ത് മില്ലുംപടിയിൽ കോട്ടക്കുത്ത് അബ്ദുൽ സലാം (48)എന്ന ആളുടെ വീട്ടിൽ മഞ്ചേരി റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ ഇ. ജിനീഷും പാർട്ടിയും നടത്തിയ മിന്നൽ പരിശോധനയിൽ ആണ് വലിയ അളവിൽ കഞ്ചാവും മദ്യവും പിടികൂടിയത്. എക്സൈസ് സംഘം വീട് വളഞ്ഞു പരിശോധന നടത്തുമ്പോൾ ഇയാൾ ചില്ലറ വില്പനക്കായുള്ള കഞ്ചാവ് പൊതികൾ കിടപ്പുമുറിയിൽ ഇരുന്നു തയ്യാറാക്കുന്ന തിരക്കിലായായിരുന്നു. തുടർന്ന് വീട് വിശദമായി പരിശോധിച്ചതിൽ കട്ടിലിനടിയിൽ ഒളിപ്പിച്ച നിലയിൽ കേരളത്തിൽ വില്പന നിരോധിച്ച മാഹി മദ്യത്തിന്റെ വൻ ശേഖരം കണ്ടെത്തിയത്. കഞ്ചാവ് തൂക്കാൻ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ത്രാസും നൂറുകണക്കിന് പോളിത്തീൻ കവറും കണ്ടെടുത്തു. കഞ്ചാവും മദ്യവും വില്പന നടത്തുന്നതിനായി ഇയാൾ ഗുഡ്സ് ഓട്ടോയിൽ ഓറഞ്ച് കച്ചവടവും മറയായി ഉപയോഗിച്ചു. എക്സൈസ് സംഘം വീട്ടിൽ എത്തുമ്പോൾ ഗുഡ്സ് ഓട്ടോയിൽ ഓറഞ്ച് പെട്ടികളിലാക്കി തയ്യാറായിക്കഴിഞ്ഞിരുന്നു. കഴിഞ്ഞ ഒരു വർഷത്തോളമായി പന്തലൂർ ഭാഗത്ത് സ്റ്റീൽ കമ്പനിയിൽ ജോലി ചെയ്യവെ ഇയാൾ മാഹിയിൽ നിന്ന് മദ്യ കടത്തികൊണ്ടുവന്ന് താമസ സ്ഥലമായ നെല്ലികുത്തിൽ നിന്ന് ദൂരെമാറി നിലമ്പൂർ മേഖലയിൽ ചില്ലറ വിൽപ്പനക്കാർക്ക് വിതരണം ചെയ്യുന്നതായി എക്സൈസ് ഇന്റലിജൻസ് വിഭാഗം മനസിലാക്കിയിരുന്നു. തുടർന്ന് നടത്തിയ നിരീക്ഷണത്തിൽ ഇയാൾ മഞ്ചേരി , കോഴിക്കോട് ഭാഗങ്ങളിൽ ബസ് സ്റ്റാൻഡ്കളിൽ അലഞ്ഞു തിരിഞ്ഞ് ജീവിതം നയിക്കുന്നവരെ ഉപയോഗപ്പെടുത്തി അവരിലൂടെ ആവിശ്യക്കാർക്കു ഇയാൾ തയ്യാറാക്കുന്ന കഞ്ചാവ് പൊതികളും വില്പന നടത്തുന്നതായി കണ്ടെത്തി. ഗൾഫിൽ ജോലി ചെയ്യവെ ഉണ്ടായിരുന്ന ബന്ധങ്ങളാണ് മലയോര മേഖലയിൽ മാഹി മദ്യ വില്പന നടത്താൻ ഇയാൾക്ക് തുണയായത്. മദ്യ കച്ചവടം കൊഴുത്തത്തോടെ നാട്ടിൽ ഉണ്ടായിരുന്ന ഡ്രൈവർ ജോലി ഉപേക്ഷിച്ചു മദ്യക്കടത്തിലും കഞ്ചാവ് വില്പനയിലും സജീവമായി. ഇവ രണ്ടും വില്പന നടത്തിയിരുന്നത് ഇയാളുടെ താമസ സ്ഥലത്തുനിന്ന് ദൂരെ ആയിരുന്നതിനാലും ചില്ലറ വില്പന നടത്താൻ സഹായികളെ ഉപയോഗിച്ചതിനാലും അബ്ദുൽ സലാമിന്റെ ലഹരി വില്പനയെക്കുറിച്ച് ഏറെ കാലത്തെ നിരീക്ഷണത്തിന് ശേഷം മാത്രമാണ് ഇന്റലിജൻസ് വിഭാഗത്തിന് കൃത്യമായ നിഗമനത്തിൽ എത്താനായത്. തുടർന്നാണ് ഇയാൾ വീട്ടിൽ വെച്ച് കഞ്ചാവ് പായ്ക്ക് ചെയ്യുന്ന സമയത്ത് എക്സൈസ് സംഘം വേഗത്തിൽ വീട് വളഞ്ഞു പിടികൂടിയത്. ഇയാൾക്ക് കഞ്ചാവ് എത്തിച്ച് കൊടുക്കുന്ന സംഘത്തെക്കുറിച്ചും ഇയാളുടെ സഹായികളെ കുറിച്ചും വിവരം ലഭിച്ചിട്ടുണ്ട്. എക്സൈസ് ഇൻസ്‌പെക്ടർ ഇ. ജിനീഷിനോടാപ്പം ഇന്റലിജൻസ് വിഭാഗം പ്രിവന്റീവ് ഓഫീസർമാരായ ടി.ഷിജുമോൻ, കെ. സന്തോഷ്കുമാർ, പി.ഇ ഹംസ. സിവിൽ എക്സൈസ് ഓഫീസർമാരായ പ്രദീപ്. കെ, സാജിദ് കെ.പി, അഹമ്മദ് റിഷാദ് .കെ, ശ്രീജിത്ത്.ടി, രജിലാൽ.പി, നിഹ.വി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.Conclusion:ന്യൂസ് ബ്യൂറോ മഞ്ചേരി
Last Updated : Nov 22, 2019, 5:46 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.