ETV Bharat / state

കവളപ്പാറയിൽ വീണ്ടും വിള്ളൽ - kavalappara landslide

മുത്തപ്പൻകുന്നിന്‍റെ ഇടത്തെ അറ്റത്താണ് വിള്ളൽ കണ്ടെത്തിയത്.

കവളപ്പാറ
author img

By

Published : Aug 17, 2019, 8:49 PM IST

മലപ്പുറം: കവളപ്പാറയിൽ ഉരുൾപൊട്ടലുണ്ടായ സ്ഥലത്തിന് സമീപം വീണ്ടും വിള്ളൽ. മുത്തപ്പൻകുന്നിന്‍റെ ഇടത്തെ അറ്റത്താണ് വിള്ളൽ കണ്ടെത്തിയത്. നിലവിൽ ദുരന്തമുണ്ടായ സ്ഥലത്ത് നിന്നും ഒരു കിലോമീറ്റർ മാത്രം അകലെയാണ് സംഭവം. അഞ്ഞൂറ് മീറ്ററിലധികം നീളത്തിലാണ് വിള്ളൽ രൂപപ്പെട്ടിരിക്കുന്നത്. അഞ്ച് ഇഞ്ച് മുതൽ 2 അടിയോളം വീതിയിലാണ് ഭൂമി വിണ്ടുകീറിയത്. ചിലയിടങ്ങളിൽ ഭൂമി താഴ്ന്ന നിലയിലും കണ്ടെത്തി. വിള്ളലുണ്ടായ മലയുടെ താഴ്ഭാഗത്ത് നിരവധി വീടുകളുണ്ട്. ഇവിടെയുള്ളവർ നിലവിൽ ക്യാമ്പുകളിലാണ് കഴിയുന്നത്. മഴയ്ക്ക് ശമനമുണ്ടായതോടെ വീടുകളിലേക്ക് മടങ്ങാൻ ഒരുങ്ങുകയാണ് ഇവിടുത്തുകാർ. എന്നാല്‍ പ്രദേശത്ത് വീണ്ടും വിള്ളൽ രൂപപ്പെട്ടത് ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.

Intro:Body:

കവളപ്പാറ മലയിൽ വീണ്ടും വിള്ളൽ

മുത്തപ്പൻകുന്നിന്റെ ഇടത്തെ അറ്റത്താണ് വിള്ളൽ കണ്ടെത്തിയത്

നിലവിൽ ദുരന്തമുണ്ടായ സ്ഥലത്ത് നിന്നും ഒരു കിലോ മീറ്റർ അകലത്തിൽ ആണ് സംഭവം

അഞ്ഞൂറ് മീറ്ററിലധികം നീളത്തിൽ വിള്ളൽ കണ്ടെത്തി.

അഞ്ച് ഇഞ്ച് മുതൽ 2 അടിയോളം വീതയിലാണ് ഭൂമി വിണ്ടുകീറിയത്.

ചിലയിടങ്ങളിൽ ഭൂമി താഴ്‌ന്ന നിലയിലും കണ്ടെത്തി

വിള്ളൽ ഉണ്ടായ മലയുടെ താഴ് ഭാഗത്ത് നിരവധി വീടുകൾ...

ക്യാമ്പുകളിൽ നിന്നും ആളുകൾ ഈ ഭാഗത്തെ വീടുകളിലേക്ക് മടങ്ങാൻ ഒരുങ്ങുന്നു..

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.