ETV Bharat / state

മലപ്പുറത്ത് കൊവിഡ്‌ സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ റാന്‍ഡം ടെസ്റ്റ് നടത്തുമെന്ന് മന്ത്രി കെടി ജലീൽ

മലപ്പുറത്ത് ഇന്നലെ കൊവിഡ്‌ സ്ഥിരീകരിച്ച ചുങ്കത്തറ, കൊഴിച്ചേന എന്നിവിടങ്ങളിലാകും റാന്‍ഡം ടെസ്റ്റ് നടത്തുന്നത്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി

മന്ത്രി കെ ടി ജലീൽ  കൊവിഡ്‌  മലപ്പുറം  ആരോഗ്യ വകുപ്പ്  റാന്‍ഡം ടെസ്റ്റ്  KT Jaleel  press meet
മലപ്പുറത്ത് കൊവിഡ്‌ സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ റാന്‍ഡം ടെസ്റ്റ് നടത്തുമെന്ന് മന്ത്രി കെ ടി ജലീൽ
author img

By

Published : Apr 11, 2020, 10:19 PM IST

Updated : Apr 12, 2020, 9:45 AM IST

മലപ്പുറം: മലപ്പുറത്ത് കൊവിഡ്‌ സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ റാന്‍ഡം ടെസ്റ്റ് നടത്തുമെന്ന് മന്ത്രി കെടി ജലീൽ. ജില്ലയിൽ ചികിത്സയിലുള്ള 17 പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം വ്യക്തമാക്കി. മലപ്പുറത്ത് ഇന്നലെ കൊവിഡ്‌ സ്ഥിരീകരിച്ച ചുങ്കത്തറ, കൊഴിച്ചേന എന്നിവിടങ്ങളിലാകും റാന്‍ഡം ടെസ്റ്റ് നടത്തുന്നത്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

മലപ്പുറത്ത് കൊവിഡ്‌ സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ റാന്‍ഡം ടെസ്റ്റ് നടത്തുമെന്ന് മന്ത്രി കെടി ജലീൽ

കൊവിഡ്‌ സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കം പുലർത്തിയ ആളുകളുടെ ആശങ്ക അകറ്റാനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു. നേരത്തെ കീഴാറ്റൂർ മേഖലയിലും സമാന രീതിയിലാണ് ആരോഗ്യ വകുപ്പ് പരിശോധന നടത്തിയത്. കീഴാറ്റൂർ മേഖലയിൽ 85കാരൻ്റെ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടം നടത്തിയ ഇടപെടലിനെ തുടർന്നാണ് വലിയ രീതിയിൽ ആശങ്ക അകന്നത്. നിരവധി പേർ ഇയാളുമായി സമ്പർക്കം പുലർത്തിയിയിട്ടുണ്ടെന്ന കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു പരിശോധന നടത്താൻ ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും തീരുമാനിച്ചതെന്ന് മന്ത്രി കെടി ജലീൽ പറഞ്ഞു. നിസാമുദ്ദീനില്‍ സന്ദർശനം നടത്തി മടങ്ങി വന്നവരിൽ 6 പേർക്കാണ് നിലവിൽ മലപ്പുറം ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. ഇവരുമായി സമ്പർക്കം പുലർത്തിയ 45 പേരുടെ സാമ്പിൾ പരിശോധിച്ചതിൽ 37 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരുമായി അടുത്ത് ഇടപഴകിയവർ ജില്ലാ ഭരണകൂടവുമായി ബന്ധപ്പെടണമെന്നും മന്ത്രി പറഞ്ഞു.

Last Updated : Apr 12, 2020, 9:45 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.