മലപ്പുറം: മന്ത്രി കെ.ടി ജലീലിന് സ്ഥാനം തുടരാനുള്ള അര്‍ഹത ഇല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍. സര്‍വ്വകലാശാല ക്രമക്കേടുകളടക്കമുള്ള വിഷയത്തില്‍ ഗവര്‍ണറുടെ അഭിപ്രായ പ്രകടനത്തെത്തുടര്‍ന്നാണ് വി.എം സുധീരന്‍റെ പ്രതികരണം.
സര്‍വ്വകശാല ക്രമക്കേടുകളടക്കം കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കുള്ള മതിപ്പ് തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്നായിരുന്നു ഗവര്‍ണറുടെ പരാമര്‍ശം. ഇ.പി.ജയരാജന്റെ രാജി ചോദിച്ചു വാങ്ങിയ മുഖ്യമന്ത്രി എന്തിനാണ് ജലീലിനെ സംരക്ഷിക്കുന്നതെന്നും വി എം സുധീരന്‍ ചോദിച്ചു.