മലപ്പുറം : പ്രളയത്തിൽ തകർന്ന മലപ്പുറം-നിലമ്പൂർ-പോത്തുകൽ പാതാറിലേക്ക് കെഎസ്ആർടിസി സർവീസുകൾ പുനരാരംഭിച്ചു. ആദ്യ യാത്രയില്‍ പിവി അന്‍വര്‍ എംഎല്‍എയും യാത്രികനായി. വൈദ്യുതി പുന:സ്ഥാപിച്ചതിനു പുറമെയാണ് നാട്ടുകാരുടെ യാത്രാ പ്രശ്‌നത്തിനും പരിഹാരമാവുന്നത്.
ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് പ്രയാസത്തിലായ ജനങ്ങളുടെ യാത്രാപ്രശ്‌നം പരിഹരിക്കുന്നതിനാണ് പിവി അന്‍വര്‍ എംഎല്‍എയുടെ ഇടപെടലിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി സര്‍വീസുകൾ ആരംഭിച്ചത്. പാതാര്‍ - പോത്തുകല്‍ - പെരിന്തല്‍മണ്ണ സര്‍വീസിന്‍റെ ഉദ്ഘാടനം പിവി അന്‍വര്‍ എംഎല്‍എ നിലമ്പൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ടിക്കറ്റ് മെഷീന്‍ കണ്ടക്ടര്‍ക്ക് കൈമാറിയാണ് നിര്‍വഹിച്ചത്.