ETV Bharat / state

ലീഗിനെ കൈവിട്ട് കോട്ടക്കൽ നഗരസഭ, മുഹ്സിന പൂവൻ മഠത്തില്‍ പുതിയ ചെയർപേഴ്സൺ - മുഹ്സിന പൂവൻ മഠത്തിൽ കോട്ടക്കല്‍

മുസ്ലീംലീഗിലെ വിമതയാണ് മുഹ്സിന പൂവൻ മഠത്തിൽ. കോട്ടക്കല്‍ നഗരസഭ ചെയർ പേഴ്സൺ തെരഞ്ഞെടുപ്പിൽ പതിമൂന്നിനെതിരെ പതിനഞ്ചു വോട്ടുകൾക്കാണ് സിപിഎം പാനലിന്റെ വിജയം.

Kottakkal Muncipality LDF Support new chairperson

author img

By ETV Bharat Kerala Team

Published : Dec 6, 2023, 3:48 PM IST

കോട്ടക്കല്‍: മുസ്ലീംലീഗിലെ ഒരു വിഭാഗം സിപിഎമ്മിനൊപ്പം നിന്നപ്പോൾ കോട്ടക്കല്‍ നഗരസഭ ഭരണം മുസ്ലീംലീഗിന് നഷ്‌ടമായി. പുതിയ ചെയർ പേഴ്സനായി മുഹ്സിന പൂവൻ മഠത്തിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുസ്ലീംലീഗിലെ ഒരു വിഭാഗത്തിന്റെ സഹായത്തോടെയാണ് നഗരസഭ ഭരണം സിപിഎം പിടിച്ചെടുത്തത്.

മുസ്ലീംലീഗിലെ വിമതയാണ് മുഹ്സിന പൂവൻ മഠത്തിൽ. ചെയർ പേഴ്സൺ തെരഞ്ഞെടുപ്പിൽ പതിമൂന്നിനെതിരെ പതിനഞ്ചു വോട്ടുകൾക്കാണ് സിപിഎം പാനലിന്റെ വിജയം. രണ്ട് ബിജെപി അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ട് നിന്നു. ബുഷ്‌റ ഷബീർ രാജി വെച്ച ഒരു വാർഡ് അടക്കം രണ്ട് വാർഡുകൾ ഒഴിഞ്ഞു കിടക്കുകയാണ്. ചെയർ പേഴ്സൺ തെരഞ്ഞെടുപ്പിൽ ലീഗിലെ ഒരു വിഭാഗം സിപിഎമ്മിനു അനുകൂലമായി വോട്ടു ചെയ്യുകയായിരുന്നു. പന്ത്രണ്ടാം വാർഡിൽ നിന്നുള്ള കൗൺസിലറാണ് മുഹ്സിന പൂവൻ മഠത്തിൽ. കോട്ടക്കൽ നഗരസഭക്ക് മുന്നിൽ എല്‍ഡിഎഫ് പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി.

മുസ്ലീലീഗിലെ ഭിന്നതയെ തുടർന്നാണ് ബുഷ്‌റ ഷബീർ ചെയർ പേഴ്സൺ സ്ഥാനവും ഒപ്പം കൗൺസിലർ സ്ഥാനവും രാജി വെച്ചത്. തുടർന്ന് ഡോ കെ ഹനീഷയെ ലീഗ് നേതൃത്വം ചെയർപേഴ്സൺ ആയി പ്രഖ്യാപിച്ചിരുന്നു. കെ ഹനീഷ ആക്ടിങ് ചെയർ പേഴ്സൺ ആയി തുടരുന്നതിനിടയിലാണ് ചെയർ പേഴ്സൺ തെരഞ്ഞെടുപ്പ് നടന്നത്. ചെയർ പേഴ്സൺ തെരഞ്ഞെടുപ്പിലാണ് ലീഗിലെ ഒരു വിഭാഗത്തിന്റെ പിന്തുണയോടെ എല്‍ഡിഎഫ് ചെയർ പേഴ്സൺ സ്ഥാനാർഥിയായ മുഹ്സിന പൂവൻ മഠത്തിൽ തെരഞ്ഞെടുക്കപ്പെട്ടത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.