ETV Bharat / state

ഫ്ലാറ്റ് സമുച്ചയത്തിൽ നിന്ന് റോഡിലേക്ക് കക്കൂസ് മാലിന്യം തള്ളി; നടപടിയുമായി അധിക്യതർ - മലിനജലം

ഫ്ളാറ്റിലെ മലിനജല സംസ്കരണ പ്ളാന്‍റിന്‍റെ പ്രവർത്തനം കാര്യക്ഷമമല്ലെന്ന് കണ്ടെത്തിയ സംഘം വിഷയത്തിൽ നിരുത്തരവാദപരമായ സമീപനമാണ് ഫ്ളാറ്റ് അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നതെന്ന് കണ്ടെത്തി.

ഫ്ലാറ്റ് സമുച്ചയത്തിൽ നിന്ന് റോഡിലേക്ക് കക്കൂസ് മാലിന്യം തള്ളി; നടപടിയുമായി അധിക്യതർ
author img

By

Published : Jun 19, 2019, 4:42 AM IST

Updated : Jun 19, 2019, 6:48 AM IST

മലപ്പുറം: മലപ്പുറം എടരിക്കോട് അമ്പലവട്ടത്ത് പ്രവർത്തിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിൽ നിന്ന് റോഡിലേക്ക് മലിനജലം ഒഴുക്കിയതുമായി ബന്ധപ്പെട്ട് ജില്ല മലിനീകരണ നിയന്ത്രണ വിഭാഗം അധികൃതർ പരിശോധന നടത്തി. ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവങ്ങൾക്ക് തുടക്കം. കക്കൂസ് മാലിന്യം തള്ളിയെന്നാണ് ആരോപണം. ഇതോടെ നാട്ടുകാർ സംഘടിച്ചെത്തി പ്രതിഷേധമാരംഭിച്ചു. തുടർന്ന് കോട്ടക്കൽ പൊലീസെത്തി ഗെയ്റ്റ്മാനെ കസ്‌റ്റഡിയിൽ എടുത്തു. മുമ്പും ഇത്തരത്തിൽ മാലിന്യം ഫ്ളാറ്റിന് പിറകിലെ ടാങ്കിൽ നിന്ന് മോട്ടോർ ഉപയോഗിച്ച് പൈപ്പ് വഴി മലിനജലം പുറത്തേക്ക് തളളിയിരുന്നു. വിഷയത്തിൽ അടിയന്തര നടപടി വേണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ഗെയ്റ്റ് പുറമെ നിന്ന് പൂട്ടിയിട്ടു. നേരം പുലരുവോളം ഗെയ്റ്റിറ്റിന് മുന്നിൽ പ്രതിഷേധവും തുടർന്നു. പരപ്പനങ്ങാടി എസ്എച്ച്ഒ കെകെ വിനോദന്‍റെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് എത്തിയെങ്കിലും നാട്ടുകാർ പിന്മാറിയില്ല. പത്ത് മണിക്കൂറിലേറെ നീണ്ട് നിന്ന പ്രതിഷേധത്തിനൊടുവിൽ തിരൂരങ്ങാടി തഹസിൽദാർ ജാഫർ അലിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയെ തുടർന്നാണ് താൽകാലിക പരിഹാരമായത്. വിഷയത്തിൽ തിരൂർ ആർഡിഒയുടെ അധ്യക്ഷതയിൽ തിങ്കളാഴ്ച അടിയന്തര യോഗം ചേർന്നിരുന്നു. ജില്ല മെഡിക്കൽ ഓഫീസർ ഡോ കെസക്കീനയുടെ നിർദ്ദേശപ്രകാരം എടരിക്കോട് പഞ്ചായത്ത് മെഡിക്കൽ ഓഫീസർ ഡോ ഷിജയും സംഘവും ഫ്ളാറ്റിൽ എത്തി മാലിന്യങ്ങളുടെ സാമ്പിളുകൾ പരിശോധിച്ചു.

ഫ്ലാറ്റ് സമുച്ചയത്തിൽ നിന്ന് റോഡിലേക്ക് കക്കൂസ് മാലിന്യം തള്ളി; നടപടിയുമായി അധിക്യതർ

ഫ്ളാറ്റിലെ മലിനജല സംസ്കരണ പ്ളാന്‍റിന്‍റെ പ്രവർത്തനം കാര്യക്ഷമമല്ലെന്ന് കണ്ടെത്തിയ സംഘം വിഷയത്തിൽ നിരുത്തരവാദപരമായ സമീപനമാണ് ഫ്ളാറ്റ് അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നതെന്ന് കണ്ടെത്തി. ജില്ല പൊലൂഷൻ എൻവെറോൻമെന്‍റ് എഞ്ചിനീയർ സൗദ ഹമീദിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. മലിനീകരണ പ്ലാന്‍റ് തുടക്കത്തിൽ കാര്യക്ഷമമായിരുന്നു. പിന്നീട് ഒരു മോണിറ്ററിങും നടന്നിട്ടില്ല. ഗുരുതര വീഴ്ചയാണ് ഫ്ളാറ്റ് അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. പ്ളാന്‍റ് പ്രവർത്തനരഹിതമായതിനാൽ പുതുക്കി നിർമ്മിക്കണം, നിലവിലെ സംവിധാനം മാറ്റി പുതിയ പ്രൊജക്ട് റിപ്പോർട്ട് ഉണ്ടാക്കാൻ നിർദ്ദേശം നൽകിയതായും സൗദ ഹമീദ് പറഞ്ഞു. അസി: എഞ്ചിനീയർ ലിനി ജൻസി, എടരിക്കോട് പഞ്ചായത്ത് അസി: എഞ്ചിനീയർ മുജീബ് റഹ്മാൻ, അസി: സെക്രട്ടറി പി.കെ വനജ, ക്ലർക്ക് എം.കെ റംല, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ലൈജു, വാർഡംഗം ജീജ ചേലൂർ എന്നിവരും പരിശോധനക്ക് എത്തിയിരുന്നു.

Intro:മലപ്പുറം എടരിക്കോട് അമ്പലവട്ടത്ത് പ്രവർത്തിക്കുന്ന  ഫ്ലാറ്റ് സമുച്ചയത്തിൽ നിന്നും റോഡിലേക്ക് മലിന ജലം ഒഴുക്കിയതുമായി ബന്ധപ്പെട്ട് ജില്ല മലിനീകരണ നിയന്ത്രണ  വിഭാഗം അധികൃതർ പരിശോധനനടത്തി

Body:ചാറ്റൽ മഴയോടപ്പം കക്കൂസ് മാലിന്യം തള്ളിയെന്നാണ് ആരോപണം.ഇതോടെ നാട്ടുകാർ സംഘടിച്ചെത്തി പ്രതിഷേധമാരംഭിച്ചു.

Conclusion:ഞായറാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവങ്ങൾക്ക് തുടക്കം.ചാറ്റൽ മഴയോടപ്പം കക്കൂസ് മാലിന്യം തള്ളിയെന്നാണ് ആരോപണം.ഇതോടെ നാട്ടുകാർ സംഘടിച്ചെത്തി പ്രതിഷേധമാരംഭിച്ചു. ശേഷം കോട്ടക്കൽ പൊലീസെത്തി ഗെയ്റ്റ് മാനെ കസ്റ്റഡിയിൽ എടുത്തു. മുൻപും ഇത്തരത്തിൽ മാലിന്യം ഫ്ളാറ്റിന് പിറകിലെ ടാങ്കിൽ നിന്നും മോട്ടോർ ഉപയോഗിച്ച് പൈപ്പ് വഴിയാണ് മലിനജലം പുറത്തേക്ക് തളളിയിരുന്നത്. വിഷയത്തിൽ അടിയന്തിര നടപടി വേണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ഗയ്റ്റ് പുറമെ നിന്നും പൂട്ടിയിട്ടു.നേരം പുലരുവോളം ഗയ്റ്റിറ്റിനു മുന്നിൽ പ്രതിഷേധ o തുടർന്നു.

അമ്പതോളം കുടുംബങ്ങൾ താമസിക്കുന്ന എടരിക്കോട് അമ്പലവട്ടത്തെ അപാർട്ട്മെന്റിൽ നിന്നും മലിനജലം പുറത്തേക്ക് തള്ളിയെന്ന് ആരോപിച്ച് നാട്ടുകാർ ഗയ്ററ്റ്  പൂട്ടിയിട്ടു.പത്തു മണിക്കൂറിലേറെ നീണ്ടു നിന്ന പ്രതിഷേധത്തിനൊടുവിൽ തിരൂരങ്ങാടി 
തഹസിൽദാർ ജാഫർ അലിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയെ തുടർന്ന് താത്ക്കാലിക പരിഹാരമായി. വിഷയത്തിൽ തിരൂർ ആർ.ഡി.ഒയുടെ അധ്യക്ഷതയിൽ തിങ്കളാഴ്ച അടിയന്തിര ചേർന്നിരുന്നു

പരപ്പനങ്ങാടി എസ്.എച്ച്.ഒ കെ.കെ.വിനോദന്റെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് എത്തിയെങ്കിലും നാട്ടുകാർ പിന്മാറിയില്ല.ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം നേരിൽ കണ്ട് നടപടിയെടുക്കണമെന്നായിരുന്നു ആവശ്യം.തുടർന്ന് ജില്ല മെഡിക്കൽ ഓഫീസർ ഡോ.കെ.സക്കീനയുടെ നിർദ്ദേശപ്രകാരം എടരിക്കോട് പഞ്ചായത്ത് മെഡിക്കൽ ഓഫീസർ ഡോ. ഷിജയും സംഘവും ഫ്ളാറ്റിൽ എത്തി മാലിന്യങ്ങളുടെ സാമ്പിളുകൾ പരിശോധിച്ചു.

തഹസിൽദാർ ജാഫർ അലിയെത്തി ഉദ്യോഗസ്ഥരുമായും, ജനപ്രതിനിധികളുമായും  ചർച്ച നടത്തിയ ശേഷമാണ് നാട്ടുകാർ ഗെയ്റ്റ് തുറന്ന് കൊടുത്തത്. 

Byte
വാർഡംഗം 
ജീജ ചേലൂർ 

ഫ്ളാറ്റിലെ മലിനജല സംസ്ക്കരണ പ്ന്റന്റെ പ്രവർത്തനം കാര്യക്ഷമമല്ലെന്ന് കണ്ടെത്തിയ സംഘം വിഷയത്തിൽ നിരുത്തരവാദപരമായ സമീപനമാണ് ഫ്ളാറ്റ് അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നതെന്നും കണ്ടെത്തി. ജില്ല പൊലൂഷൻ എൻവെറോൻമെന്റ് എഞ്ചിനീയർ സൗദ ഹമീദിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. മലിനീകരണ പ്ലാൻറ് തുടക്കത്തിൽ കാര്യക്ഷമമായിരുന്നു. പിന്നീട് ഒരു മോണിറ്ററിങും നടന്നിട്ടില്ല. ഗുരുതര വീഴ്ചയാണ് ഫ്ളാറ്റ് അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്. വർക്കിങ് കണ്ടീഷനല്ലാത്തതിനാൽ പ്ളാൻറ് പുതുക്കി നിർമ്മിക്കണം, നിലവിലെ സംവിധാനം മാറ്റി പുതിയ പ്രൊജക്ട് റിപ്പോർട്ട് ഉണ്ടാക്കാൻ നിർദ്ദേശം നൽകിയതായും സൗദ ഹമീദ് പറഞ്ഞു.
അസി: എഞ്ചിനീയർ ലിനി ജൻസി, എടരിക്കോട് പഞ്ചായത്ത് അസി: എഞ്ചിനീയർ മുജീബ് റഹ്മാൻ, അസി: സെക്രട്ടറി പി.കെ വനജ, ക്ലർക്ക് എം.കെ റംല, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ലൈജു, വാർഡംഗം ജീജ ചേലൂർ എന്നിവരും പരിശോധനക്ക് എത്തിയിരുന്നു.

Byte

സിറാജുദ്ദീൻ
സമര സമിതി നേതാവ്

മലിനജലം ഒഴുക്കിയ സംഭവത്തിൽ കഴിഞ്ഞ ദിവസം 
തിരുർ ആർ.ഡി.ഒയുടെ സാനിദ്ധ്യത്തിൽ   യോഗം ചേർന്നിരുന്നു
Last Updated : Jun 19, 2019, 6:48 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.