മലപ്പുറം: മുപ്പത്തിരണ്ടാമത് കൊണ്ടോട്ടി ഉപജില്ലാ സ്കൂൾ കലോത്സവം ഈ മാസം നാലിന് പുളിക്കൽ എ.എം.എം. ഹൈസ്കൂളിൽ നടക്കും. 113 സ്കൂളിൽ നിന്നായി ആറായിരത്തിലധികം കുട്ടികൾ പങ്കെടുക്കും. സംസ്ഥാനത്ത് തന്നെ ഏറ്റവും വലിയ വിദ്യാഭ്യാസ ഉപ ജില്ലകളിൽ ഒന്നാണ് കൊണ്ടോട്ടി. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.പി ഉണ്ണികൃഷണൻ മേള ഉദ്ഘാടനം ചെയ്യും.
കലോത്സവം നാടിന്റെ കൂടി ഉൽസവമാക്കാൻ ഒരുങ്ങുകയാണ് സംഘാടക സമിതി. ഇതിനായി പുളിക്കൽ പഞ്ചായത്ത് പ്രസിഡന്‍റ് സറീനാ അബ്ദുൽ അസീസ് ചെയർ പേഴ്സണായും സ്കൂൾ പ്രിൻസിപ്പാൾ എ.ശോഭ ജനറൽ കൺവീനറായും വിപുലമായ സ്വാഗത സംഘം രൂപീകരിച്ചിട്ടുണ്ട്. 5, 6, 7 തിയ്യതികളിലായാണ് മത്സരം. വിശിഷ്ടാതിഥിയായി സാഹിത്യകാരൻ പി.കെ പാറക്കടവ് പങ്കെടുക്കും. കലോത്സവം നാടിന്റെ കൂടി ഉത്സവമാക്കാൻ ഒരുങ്ങുകയാണ് സംഘാടക സമിതി. ഇതിനായി പുളിക്കൽ പഞ്ചായത്ത് പ്രസിഡന്‍റ് സറീനാ അബ്ദുൽ അസീസ് ചെയർ പേഴ്സണായും സ്കൂൾ പ്രിൻസിപ്പാൾ എ ശോഭ ജനറൽ കൺവീനറായും വിപുലമായ സ്വാഗത സംഘം രൂപീകരിച്ചിട്ടുണ്ട്. എല്ലാ വിധ സൗകര്യവും ഒരുക്കിയതായി എ.ഇ.ഒ ദിവാകരൻ പറഞ്ഞു.
പത്ത് സ്റ്റേജിലായി മൽസരം നടക്കുമെന്ന് ജനറൽ കൺവീനർ എ. ശോഭ പറഞ്ഞു. കുട്ടികളുടെ രക്ഷിതാക്കളടക്കം വലിയ ജനപങ്കാളിത്തമാണ് ഇവർ പ്രതീക്ഷിക്കുന്നത്. കുടിവെള്ള വിതരണത്തിന് പ്രത്യേക കണക്ഷൻ തന്നെ എടുത്തതായി മാനേജർ അബ്ദുൽ ഹമീദ് പറഞ്ഞു വൈകിട്ട് 7 ന് കലാമേള സമാപിക്കും.