ETV Bharat / state

കൊടിക്കുന്നില്‍ സുരേഷ് എം പി ദേവികയുടെ വീട് സന്ദര്‍ശിച്ചു - മലപ്പുറം വാർത്ത

ദേവികയുടെ കുടുംബത്തിന് അടിയന്തിര സഹായമായി 25 ലക്ഷം രൂപ അനുവദിക്കണമെന്നും, കുടുംബത്തിലൊരാൾക്ക് സർക്കാർ ജോലിയും, വീടും വച്ചു കൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Kodikunnil Suresh MP  കൊടിക്കുന്നില്‍ സുരേഷ് എം പി  ദേവികയുടെ വീട് സന്ദര്‍ശിച്ചു  Devika's house  മലപ്പുറം വാർത്ത  malpuram news
കൊടിക്കുന്നില്‍ സുരേഷ് എം പി ദേവികയുടെ വീട് സന്ദര്‍ശിച്ചു
author img

By

Published : Jun 9, 2020, 7:50 AM IST

മലപ്പുറം : ദേവികയുടെ കുടുംബങ്ങളെ സമാശ്വസിപ്പിക്കുന്നതിനായി കൊടിക്കുന്നിൽ സുരേഷ് എം.പി.ദേവികയുടെ വീട്ടിലെത്തി. ദേവികയുടെ ആത്മഹത്യയിലേക്ക് നയിച്ച കാര്യങ്ങൾ കുടുംബം എം.പി.യെ ധരിപ്പിച്ചു. അന്യേഷണത്തിന്‍റെ പേരിൽ നിരന്തരം പ്രയാസപ്പെടുത്തരുതെന്നും, കുടുംബം അത്തരം മാനസിക അവസ്ഥയിലല്ല ഉള്ളതെന്നും, പിതാവ് - ബാലകൃഷ്ണനും, അമ്മ ഷീബയും എം.പി.യെ ധരിപ്പിച്ചു. ദേവികയുടെ കുടുംബത്തിന് അടിയന്തര സഹായമായി 25 ലക്ഷം രൂപ അനുവദിക്കണമെന്നും, കുടുംബത്തിലൊരാൾക്ക് സർക്കാർ ജോലിയും, വീടും വച്ചു കൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൊടിക്കുന്നില്‍ സുരേഷ് എം പി ദേവികയുടെ വീട് സന്ദര്‍ശിച്ചു

ദേവികയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്യേഷണങ്ങൾ, ഉദ്യോഗസ്ഥർ അവരുടെ വീട്ടിലെത്തിയാണ് തെളിവെടുപ്പു നടത്തേണ്ടതെന്നും, ദേവികയുടെ വിയോഗത്തിന്റെ ദു:ഖം സഹിച്ചു കഴിയുന്ന കുടുംബത്തെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് ബുദ്ധിമുട്ടിക്കുന്ന നടപടി ശരിയല്ലെന്നും, കുടുംബത്തെ സന്ദർശിച്ച ശേഷം അദ്ദേഹം പറഞ്ഞു. ഈ വിഷയവുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും കേരള ഗവർണ്ണറെയും, കെ.പി.സി.സി.യെയും ധരിപ്പിക്കുമെന്നും അദ്ദേഹം ദേവികയുടെ വീട് സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.