മലപ്പുറം: മലപ്പുറം ജില്ലയില്‍ വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് ലഹരി സംഘങ്ങൾ വ്യാപകമാകുന്നതായി പരാതി. കഞ്ചാവ് മുതല്‍ ലഹരി ഗുളികകള്‍ വരെയാണ് വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് വില്പന നടത്തുന്നത്.
50 കിലോ കഞ്ചാവാണ് ജില്ലയുടെ വിവധ ഭാഗങ്ങളില്‍ നിന്നായി ഈ വര്‍ഷം മാത്രം പിടികൂടിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം 2.17 കിലോഗ്രാം ബ്രൗണ്‍ ഷുഗറും 9.025 ഗ്രാം ഹാഷിഷും ജില്ലയില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഈ വര്‍ഷം ഏപ്രില്‍ വരെ 20 ഗ്രാം ഹാഷിഷാണ് വിവിധ കേസുകളിലായി പൊലിസ് പിടികൂടിയത്. ഇതിന് പുറമെ എം.ഡി.എം.എ മരുന്നുകളുടെ ഉപയോഗത്തിലും വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ചുള്ള ലഹരി വില്പനയും ഉപയോഗവും തടയാൻ അടിയന്തര നടപടി വേണമെന്ന ആവശ്യം ശക്തമാണ്. സര്‍ക്കാര്‍ തലത്തില്‍ ലഹരി വിമുക്തിക്കായി ചില പദ്ധതികള്‍ കഴിഞ്ഞ വര്‍ഷം ഉണ്ടായിരുന്നെങ്കിലും അവ ഫലപ്രദമായിരുന്നല്ലെന്നും ആരോപണമുണ്ട്.