ETV Bharat / entertainment

"പതിനാല് വര്‍ഷത്തെ വേദനകള്‍ മറികടന്ന് ഉപദ്രവങ്ങളൊന്നുമില്ലാത്ത ദിവസം"; ദീപാവലി ആഘോഷമാക്കി അമൃത സുരേഷ് - AMRUTHA SURESH CELEBRATED DIWALI

എത്രയും പെട്ടെന്ന് പഴയ സന്തോഷത്തിലേക്ക് തിരികെ വരുമെന്ന് അമൃത.

AMRUTHA SURESH SINGER  AMRUTHA SURESH SHARED DIWALI VIDEO  അമൃത സുരേഷ് ദീപവലി ആഘോഷം  അമൃത സുരേഷ് ഗായിക
അമൃത സുരേഷ് (ETV Bharat)
author img

By ETV Bharat Entertainment Team

Published : Nov 1, 2024, 7:21 PM IST

മലയാളികള്‍ക്ക് ഏറെ പരിചയമുള്ള ഗായികയാണ് അമൃത സുരേഷ്. ഗായികയുടെ വിശേഷങ്ങളും മറ്റും ഇടയ്‌ക്കിടെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്‌ക്കാറുണ്ട്. ഇപ്പോഴിതാ ദീപാവലി ആഘോഷത്തിന്‍റെ വീഡിയോ ആണ് ആരാധകര്‍ക്കായി അമൃത പങ്കുവച്ചിരിക്കുന്നത്. അമ്മയ്ക്കും സഹോദരിയും ഗായികയുമായ അഭിരാമി സുരേഷിനും മകള്‍ പാപ്പുവുമോടൊത്താണ് ഇത്തവണ അമൃത ദീപാവലി ആഘോഷിച്ചത്.

നീണ്ട പതിനാല് വര്‍ഷത്തെ വേദനകള്‍ മറികടന്ന് തങ്ങള്‍ അല്‌പം സന്തോഷത്തിലേക്ക് എത്തിയെന്നും ഉപദ്രവങ്ങളൊന്നുമില്ലാത്ത സമാധാനമുള്ള ഒരു ദീപാവലിയാണ് കടന്നു പോയതെന്നും അമൃത തന്‍റെ വീഡിയോയിലൂടെ പറഞ്ഞു. തങ്ങളെ മനസിലാക്കി കൂടെ നിന്നതിന് പ്രേക്ഷകരോട് നന്ദി പറയുകയാണെന്ന് അഭിരാമിയും അമ്മ ലൈലയും വീഡിയോയില്‍ പറഞ്ഞു.

കഴിഞ്ഞ കുറച്ചു കാലങ്ങളായി കടുത്ത മാനസികാഘാതങ്ങളിലൂടെയാണ് കടന്നു പോയത്. മനസിനെ തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്നും എത്രയും പെട്ടെന്ന് പഴയ സന്തോഷങ്ങളിലേക്ക് മടങ്ങി വരുമെന്നും അമൃത വീഡിയോയില്‍ പറഞ്ഞു. അച്ഛനെ ഒരുപാട് മിസ് ചെയ്യുന്നുണ്ടെന്നും ഗായിക പറയുന്നു.

നേരത്തെയും അമൃത ജീവിതത്തില്‍ നേരിട്ട പ്രതിസന്ധികളെ കുറിച്ച് തുറന്ന് പറഞ്ഞിരുന്നു. ജീവിതം നിങ്ങള്‍ക്കെതിരെ തിരിച്ചടിച്ചാലും ഒരു പുഞ്ചിരിക്ക് എല്ലാം സുഖപ്പെടുത്താന്‍ കഴിയുമെന്ന ശക്തമായ പഠനം താന്‍ പഠിച്ചുവെന്നാണ് അമൃത പറഞ്ഞത്. പലരും കീറി മുറിക്കാന്‍ ശ്രമിച്ചു. എന്നാല്‍ തോല്‍ക്കാന്‍ മനസില്ല എന്ന ഓര്‍മപ്പെടുത്തലാണെന്നും അമൃത തന്‍റെ സോഷ്യല്‍ മീഡിയയിലൂടെ അടുത്തിടെ പങ്കുവച്ച പോസ്‌റ്റില്‍ പറഞ്ഞിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

അതേസമയം നടന്‍ ബാലയുമായി പിരിയാനുള്ള കാരണം ഉള്‍പ്പെടെ അമൃത സുരേഷ് തന്‍റെ ഫേസ്‌ബുക്ക് വീഡിയോയിലൂടെ വെളിപ്പെടുത്തിയിരിന്നു. ഇതാദ്യമായാണ് തന്‍റെ വിവാഹമോചനത്തിന് പിന്നിലെ കാര്യങ്ങള്‍ അമൃത വെളിപ്പെടുത്തുന്നത്.

വിവാഹ മോചന ശേഷം മകളെ കാണിക്കാൻ അമൃത തയ്യാറായില്ലെന്നും മകളെ തന്നിൽ നിന്നും അകറ്റുകയായിരുന്നുവെന്നും പലപ്പോഴായി ബാല ആരോപിച്ചിരുന്നു. അടുത്തിടെയും അമൃതയ്‌ക്കെതിരെ ബാല സമാന ആരോപണം ഉന്നയിച്ചിരുന്നു. ഇത് വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെ മകള്‍ അവന്തികയും അച്ഛനെതിരെ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തു വന്നിരുന്നു.

Also Read:"നീ ശക്തയായ ഒരു സ്‌ത്രീയാണ്, ഏറ്റവും മികച്ചവള്‍":അമൃതയ്ക്ക് പിന്തുണയുമായി ഗോപി സുന്ദര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.