സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നയിക്കുന്ന ഉത്തരമേഖല എൽഡിഎഫ് ജാഥ നാളെ മലപ്പുറം ജില്ലയിൽ പര്യടനം നടത്തും. ജില്ലയിലെ പന്ത്രണ്ട് കേന്ദ്രങ്ങളിലാണ് ജാഥയ്ക്ക് സ്വീകരണം നൽകുക.
ബിജെപി സർക്കാരിനെ പുറത്താക്കുക, രാജ്യത്തെ രക്ഷിക്കുക, ജനപക്ഷം ഇടതുപക്ഷം എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് എൽഡിഎഫിന്‍റെ നേതൃത്വത്തിൽ ജാഥ നടത്തുന്നത്. ജില്ലാ അതിർത്തിയായ ഐക്കരപ്പടിയിലാണ് എൽഡിഎഫ് ജാഥക്ക് ആദ്യ സ്വീകരണം നൽകുന്നത്. തുടർന്ന് കൊണ്ടോട്ടിയിലും ചെമ്മാടും താനൂരിലും പര്യടനം നടത്തും.
25ന് തിരൂർ, എടപ്പാൾ, വളാഞ്ചേരി, മലപ്പുറം എന്നീ മണ്ഡലങ്ങളിൽ യാത്രയ്ക്ക് സ്വീകരണം നല്‍കും. അരീക്കോട്, നിലമ്പൂർ, വണ്ടൂർ, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ 26ാംതിയതിയാണ് സ്വീകരണം. ജാഥയ്ക്ക് സ്വീകരണം നല്‍കാനുള്ള എല്ലാ സംവിധാനങ്ങളും പൂർത്തിയാക്കിയതായി എൽഡിഎഫ് ജില്ലാ അംഗങ്ങൾ അറിയിച്ചു. 27ന് രാവിലെ പാലക്കാട് ജില്ലയിലേക്ക് ജാഥ പ്രവേശിക്കും.