മലപ്പുറം: ജില്ലയില്‍ 1,728 പേര്‍ കൂടി കൊവിഡ് നിരീക്ഷണത്തില്‍. ഇതോടെ ജില്ലയിലിപ്പോള്‍ 16,522 പേരാണ് ആകെ നിരീക്ഷണത്തിലുള്ളതെന്ന് ജില്ലാ കലക്‌ടര്‍ ജാഫര്‍ മലിക് അറിയിച്ചു. കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 121 പേരാണ് ഐസൊലേഷനിലുള്ളത്.
തിരൂര്‍ ജില്ലാ ആശുപത്രിയില്‍ രണ്ടു പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ മൂന്ന് പേരും വീതമാണ് ഐസൊലേഷന്‍ വാര്‍ഡുകളിലുണ്ട്. 16,375 പേര്‍ വീടുകളിലും 21പേര്‍ കൊവിഡ് കെയര്‍ സെൻ്ററുകളിലും സ്വയം നിരീക്ഷണത്തില്‍ കഴിയുന്നു. ഇനി 140 പേരുടെ സാമ്പിള്‍ പരിശോധനാ ഫലങ്ങളാണ് ലഭിക്കാനുള്ളത്.
കൊവിഡ് ബാധിച്ച് ജില്ലയില്‍ ചികിത്സയില്‍ കഴിയുന്ന 11 പേരുടേയും ആരോഗ്യ നില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു.