മലപ്പുറം പെരിന്തൽമണ്ണ മൗലാന ഹോസ്പിറ്റലിന് സമീപം തീപിടുത്തം. ആശുപത്രിക്ക് പുറത്തുള്ള ജനറേറ്റർ പൊട്ടിത്തെറിച്ചാണ് തീപടർന്നത്, ആളപായമില്ല. രാവിലെ പതിനൊന്നരയോടെയാണ് സംഭവം.
ആശുപത്രിക്ക് പിൻവശത്തുള്ള ജനറേറ്റർ സമീപത്തു നിന്നാണ് തീ പടർന്ന് പിടിച്ചത്. ഫയർഫോഴ്സിന്‍റേയും നാട്ടുകാരുടെയും സന്ദർഭോചിതമായ ഇടപെടലിനെ തുടർന്ന് വൻദുരന്തം ഒഴിവായി. അഞ്ച് ഫയർഫോഴ്സ് യൂണിറ്റുകൾ എത്തിയാണ് തീയണച്ചത്. ആശുപത്രിയിൽ നിന്നും ശക്തമായ ശബ്ദത്തിലുള്ള പൊട്ടിത്തെറി കേട്ടതിനെ തുടർന്ന് നാട്ടുകാർ ഉടൻ തന്നെ രോഗികളെയും കൂട്ടിരിപ്പുകാരെയും ആശുപത്രിയിൽ നിന്നും മാറ്റിയിരുന്നു.