ETV Bharat / state

ഓട്ടോറിക്ഷയിൽ വോട്ടു തേടി ഇ.ടി മുഹമ്മദ് ബഷീർ - യു.ഡി.എഫ് സ്ഥാനാര്‍ത്ഥി

താനാളൂര്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെത്തിയ ഇ ടി രോഗികളെ സന്ദര്‍ശിച്ചും സൗഹൃദം പുതുക്കിയും പര്യടനം തുടര്‍ന്നു

ഇ.ടി മുഹമ്മദ് ബഷീർ
author img

By

Published : Apr 1, 2019, 7:32 PM IST

Updated : Apr 1, 2019, 9:00 PM IST

പൊന്നാനി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ഇടി മുഹമ്മദ് ബഷീർ വോട്ട് തേടി ഓട്ടോയില്‍ എത്തിയത് കൗതുകമായി. താനൂര്‍ മണ്ഡലത്തിലെ രണ്ടാം ഘട്ട പര്യടനത്തിനിടയിലാണ് പതിവ് വാഹനത്തില്‍ നിന്നിറങ്ങി ഓട്ടോറിക്ഷയില്‍ വോട്ടഭ്യര്‍ഥിച്ച് പര്യടനം നടത്തിയത്. രാവിലെ കോട്ടക്കലില്‍ പാര്‍ലമെന്‍റ് നിരീക്ഷകരുടെ അവലോകനത്തിന് ശേഷമാണ് ഇ.ടി പര്യടനം ആരംഭിച്ചത്. താനാളൂര്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെത്തിയ ഇ.ടി രോഗികളെ സന്ദര്‍ശിച്ചും സൗഹൃദം പുതുക്കിയും പര്യടനം തുടര്‍ന്നു. വൈത്തിരിയില്‍ മരണപ്പെട്ടവരുടെ വീട് സന്ദര്‍ശിക്കാനും ആദ്യകാല ദളിത് ലീഗ് നേതാവ് പുഷ്പാലയം ശ്രീധരന്‍റെ വീട്ടിലെത്തി സൗഹൃദം പുതുക്കാനും ഇ.ടി സമയം കണ്ടെത്തി. പ്രവര്‍ത്തകരുടെ ആവശ്യം പരിഗണിച്ചാണ് യാത്ര ഓട്ടോറിക്ഷയിലാക്കിയത്. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം സിപിഎമ്മിന്‍റെ ഭയം ഇരട്ടിയാക്കിയെന്ന് ഇ.ടി മാധ്യമങ്ങളോട് പറഞ്ഞു. അബ്ദുറഹ്മാന്‍ രണ്ടത്താണി, കെ.എന്‍ മുത്തുക്കോയ തങ്ങള്‍ തുടങ്ങിയവര്‍ ഇ.ടിക്കൊപ്പമുണ്ടായിരുന്നു.

ഓട്ടോറിക്ഷയിൽ വോട്ടു തേടി ഇ.ടി മുഹമ്മദ് ബഷീർ

Intro:വോട്ടു തേടി  ഓട്ടോയില്‍ ഇ.ടി . വോട്ടര്‍മാര്‍ക്കും പ്രവര്‍ത്തകര്‍ക്കും അതൊരു വേറിട്ട കാഴ്ച്ചയായി. പൊന്നാനി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഇ.ടി മുഹമ്മദ് ബഷീറിന്റെ താനൂര്‍ മണ്ഡലത്തിലെ രണ്ടാം ഘട്ട പര്യടനത്തിനിടയിലാണ് പതിവ് വാഹനത്തില്‍ നിന്നിറങ്ങി ഓട്ടോറിക്ഷയില്‍ വോട്ടഭ്യര്‍ത്ഥിച്ച് പര്യടനം നടത്തിയത്.  

Body:
രാവിലെ കോട്ടക്കലില്‍ പാര്‍ലമെന്റ്് നിരീക്ഷകരുടെ അവലോകനത്തിന് ശേഷമാണ്  ഇ.ടി പര്യടനം ആരംഭിച്ചത്. താനാളൂര്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെത്തിയ ഇ.ടി രോഗികളെ സന്ദര്‍ശിച്ചും സൗഹൃദം പുതുക്കിയും പര്യടനം തുടര്‍ന്നു. വൈത്തിരിയില്‍ മരണപ്പെട്ടവരുടെ വീട് സന്ദര്‍ശിക്കാനും ആദ്യകാല ദളിത് ലീഗ് നേതാവ്  പുഷ്പാലയം ശ്രീധരന്റെ വീട്ടിലെത്തി സൗഹൃദം പുതുക്കാനും ഇ.ടി സമയം കണ്ടെത്തി. ഇടയ്ക്ക് വെച്ച് പ്രവര്‍ത്തകരുടെ ആവശ്യം ഇനി യാത്ര ഓട്ടോറിക്ഷയിലാവണമെന്ന്. സമ്മതം മൂളി   ഇ.ടി യുടെ യാത്ര ഓട്ടോറിക്ഷയില്‍. വലിയ വാഹനങ്ങള്‍ കടന്ന് ചെല്ലാത്ത റോഡുകളിലൂടെ സഞ്ചരിച്ച് വോട്ടര്‍മാരെ കണ്ടും സൗഹൃദം പുതുക്കിയും ഇ.ടിക്കൊപ്പം പ്രവര്‍ത്തകരും  അണിനിരന്നപ്പോള്‍  പര്യടനം വേറിട്ടതായി.

hold

പഴയ കാല ട്രേഡ് യൂണിയൻ നേതാവായ ഇ.ടി ഓട്ടോ പര്യടനത്തിനായി തിരഞ്ഞെടുത്തത് ജനങ്ങളിലേക്ക് നേരിട്ട് ജനപ്രതിനിധി ഇറങ്ങി വരുന്നുവെന്ന സന്ദേശം നൽകിയെന്ന് അബ്ദുറഹ്മാൻ രണ്ടത്താണി പറഞ്ഞു.

(ബൈറ്റ്)

ഇടക്ക് വെച്ച് മാധ്യമ പ്രവര്‍ത്തകരോടായി അല്‍പം രാഷ്ട്രീയം പങ്ക് വെക്കാന്‍ ഇ.ടി എത്തി. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം സി.പി.എമ്മിന്റെ ഭയം ഇരട്ടിയാക്കിയെന്ന് ഇ.ടി പറഞ്ഞു.

(ബൈറ്റ്)

അബ്ദുറഹ്മാന്‍ രണ്ടത്താണി, കെ.എന്‍ മുത്തുക്കോയ തങ്ങള്‍, തുടങ്ങിയവര്‍ ഇ.ടിക്കൊപ്പമുണ്ടായിരുന്നു.

Conclusion:etv bharat malappuram
Last Updated : Apr 1, 2019, 9:00 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.