ETV Bharat / state

സഭാതര്‍ക്ക വിഷയം; മുഖ്യമന്ത്രിയുടെ പരാമര്‍ശം വേദനിപ്പിച്ചെന്ന് ഓര്‍ത്തഡോക്‌സ്‌ സഭ

കേരള പര്യടനത്തിനിടെ നടന്ന യോഗത്തില്‍ മുഖ്യമന്ത്രി തെറ്റിദ്ധാരണയോടെയാണ് സംസാരിച്ചതെന്ന് സഭ പ്രതിനിധി

കേരള പര്യടനം; മുഖ്യമന്ത്രിയുടെ പരാമര്‍ശം വേദനിപ്പിച്ചെന്ന് ഓര്‍ത്തഡോക്‌സ്‌ സഭ പ്രതിനിധി  കേരള പര്യടനം  ഓര്‍ത്തഡോക്‌സ്‌ സഭ  ഓര്‍ത്തഡോക്‌സ്‌ സഭ  മുഖ്യമന്ത്രിയുടെ കേരള പര്യടനം  kerala march  chief minister orthodox church  orthodox church
കേരള പര്യടനം; മുഖ്യമന്ത്രിയുടെ പരാമര്‍ശം വേദനിപ്പിച്ചെന്ന് ഓര്‍ത്തഡോക്‌സ്‌ സഭ പ്രതിനിധി
author img

By

Published : Dec 28, 2020, 7:28 PM IST

Updated : Dec 28, 2020, 7:48 PM IST

മലപ്പുറം: കേരള പര്യടന പരിപാടിക്കിടെ മുഖ്യമന്ത്രിയുടെ പരാമര്‍ശം വേദനയുണ്ടാക്കിയെന്ന് ഓര്‍ത്തഡോക്‌സ്‌ സഭ. സഭാതര്‍ക്കം സംബന്ധിച്ച ചോദ്യങ്ങളോട്‌ കാര്യങ്ങള്‍ മനസിലാക്കാതെയാണ് മുഖ്യമന്ത്രി പ്രതികരിച്ചതെന്നും മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭ മലബാര്‍ ഭദ്രാസനം സെക്രട്ടറി ഫാ.തോമസ് കുര്യന്‍ താഴയില്‍ പറഞ്ഞു.

സഭാതര്‍ക്ക വിഷയം; മുഖ്യമന്ത്രിയുടെ പരാമര്‍ശം വേദനിപ്പിച്ചെന്ന് ഓര്‍ത്തഡോക്‌സ്‌ സഭ

പള്ളികള്‍ ഓര്‍ത്തഡോക്‌സ് സഭ പിടിച്ചെടുക്കുന്നു എന്ന ധ്വനിയിലാണ് അദ്ദേഹം സംസാരിച്ചത്. അത് ശരിയല്ലെന്നും സുപ്രീ കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പള്ളികള്‍ ഏറ്റെടുത്തു നല്‍കേണ്ട ചുമതല സര്‍ക്കാരിന്‍റെതാണെന്നും അദ്ദേഹം പറഞ്ഞു. സഭാതര്‍ക്ക വിഷയത്തിലും സംവരണ വിഷയത്തിലും ഉചിതമായ മറുപടി ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

Last Updated : Dec 28, 2020, 7:48 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.