ETV Bharat / state

സംസ്ഥാനത്തെ പ്രതികൂലാവസ്ഥയെ കേരളബാങ്ക് അതിജീവിച്ചു: കടകംപള്ളി സുരേന്ദ്രൻ - കേരളബാങ്ക് നടപ്പാക്കൽ

തിരൂരങ്ങാടിയിൽ സഹകരണ ഭവൻ ഉദ്ഘാടനവും പ്ലാറ്റിനം ജൂബിലി ആഘോഷ പ്രഖ്യാപനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം

Kadakampally Surendran about kerala bank  കടകംപള്ളി സുരേന്ദ്രൻ കേരളബാങ്ക്  കേരളബാങ്ക് നടപ്പാക്കൽ
കടകംപള്ളി
author img

By

Published : Jan 5, 2020, 2:24 PM IST

മലപ്പുറം: അടുത്ത വർഷത്തോടെ മൂന്ന് ലക്ഷം കോടി രൂപയുടെ ഇടപാടുകളുമായി ഒന്നാമതെത്താനാണ് കേരള ബാങ്കിന്‍റെ ലക്ഷ്യമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സംസ്ഥാനത്തിന്‍റെ സമഗ്രപുരോഗതിക്കും സഹകരണ മേഖലയുടെ മുന്നേറ്റത്തിനും കേരള ബാങ്ക് സഹായിക്കും. സംസ്ഥാനത്തെ പ്രതികൂല കാലാവസ്ഥയെ കേരള ബാങ്ക് അതിജീവിച്ചു. മലപ്പുറം ജില്ലയിലെ പ്രശ്‌നങ്ങൾ വൈകാതെ തന്നെ പരിഹരിക്കപ്പെടുമെന്ന് തനിക്ക് ശുഭപ്രതീക്ഷയുണ്ടെന്നും മന്ത്രി പറഞ്ഞു. തിരൂരങ്ങാടി സർവീസ് സഹകരണ ബാങ്ക് ആസ്ഥാന മന്ദിരമായ തിരൂരങ്ങാടി സഹകരണ ഭവൻ ഉദ്ഘാടനവും പ്ലാറ്റിനം ജൂബിലി ആഘോഷ പ്രഖ്യാപനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.

പ്രതികൂലാവസ്ഥയെ കേരളബാങ്ക് അതിജീവിച്ചെന്ന് മന്ത്രി കടകംപള്ളി

വിദേശ നിക്ഷേപത്തിന്‍റെ 25 ശതമാനമെങ്കിലും സഹകരണ ബാങ്കുകളിലേക്ക് കൊണ്ടുവരാനായാൽ സംസ്ഥാനത്തിന്‍റെ പൊതുതാൽപര്യങ്ങൾക്കായി വിനിയോഗിക്കാനാകും. പുതുതലമുറ - ദേശസാൽകൃത ബാങ്കുകൾ ജനങ്ങളെ കൊള്ളയടിക്കുന്ന ഈ ഘട്ടത്തിൽ കേരള ബാങ്കിന് വളരെയേറെ പ്രസക്തിയുണ്ട്. വട്ടി പലിശക്കാരെ പൂർണമായും ഒഴിവാക്കാൻ ചെറിയ തുക പോലും വായ്‌പയായി നൽകാൻ സഹകരണ ബാങ്കുകളിൽ സൗകര്യമൊരുക്കണം. പ്രകൃതിക്ഷോഭത്തിൽ നാശമുണ്ടായ നിലമ്പൂരിൽ 67 വീടുകൾ കെയർ ഹോം പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച് നൽകുമെന്നും സ്ഥലം ലഭ്യമാക്കാനുള്ള സർക്കാർ നടപടികൾ അന്തിമ ഘട്ടത്തിലാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

‌പി.കെ അബ്‌ദുറബ്ബ് എംഎൽഎ അധ്യക്ഷനായി. നഹാ സാഹിബ് ഓഡിറ്റോറിയം പി.കെ കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്തു. മെയിൻ ബ്രാഞ്ച് ഉദ്ഘാടനവും സഹകാരികളെ ആദരിക്കലും ഇ.ടി. മുഹമ്മദ് ബഷീർ എം.പി നിർവഹിച്ചു.

Intro:അടുത്ത വർഷത്തോടെ മൂന്ന് ലക്ഷം കോടിയുടെ ഇടപാടുകളുമായി ഒന്നാമതെത്താനാണ് കേരള ബാങ്കിന്റെ ലക്ഷ്യമെന്ന്
‌ മന്ത്രി കടകംപള്ളി സുരേന്ദ്രൻ.Body:അടുത്ത വർഷത്തോടെ മൂന്ന് ലക്ഷം കോടിയുടെ ഇടപാടുകളുമായി ഒന്നാമതെത്താനാണ് കേരള ബാങ്കിന്റെ ലക്ഷ്യമെന്ന്
‌ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. തിരൂരങ്ങാടി സർവ്വീസ് സഹകരണ ബാങ്കിന്റെ ആസ്ഥാന മന്ദിരമായ തിരൂരങ്ങാടി സഹകരണ ഭവൻ ഉദ്ഘാടനവും പ്ലാറ്റിനം ജൂബിലി ആഘോഷ പ്രഖ്യാപനവും നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തിന്റെ സമഗ്രപുരോഗതിയ്ക്കും സഹകരണ മേഖലയുടെ മുന്നേറ്റത്തിനും കേരള ബാങ്ക് സഹായിക്കും. കേരള ബാങ്ക് സംസ്ഥാനത്ത് പ്രതികൂല കാലാവസ്ഥയെ അതിജീവിച്ചു. മലപ്പുറം ജില്ലയിലെ പ്രശ്നങ്ങൾ വൈകാതെ തന്നെ പരിഹരിക്കപ്പെടുമെന്ന് തനിക്ക് ശുഭപ്രതീക്ഷയുണ്ടെന്ന് മന്ത്രി പറഞ്ഞു. . വിദേശത്തു നിന്നുള്ള നിക്ഷേപത്തിന്റെ 25 ശതമാനമെങ്കിലും സഹകരണ ബാങ്കുകളിലേക്ക് കൊണ്ടുവരാനായാൽ സംസ്ഥാനത്തിന്റെ പൊതുതാൽപര്യങ്ങൾക്കായി വിനിയോഗിക്കാനാകും. പുതു തല മുറ - ദേശസാൽകൃത ബാങ്കുകൾ ജനങ്ങളെ കൊള്ളയടിക്കുന്ന ഈ ഘട്ടത്തിൽ കേരള ബാങ്കിന് വളരെയേറെ പ്രസക്തിയുണ്ട്. വട്ടി പലിശക്കാരെ പൂർണ്ണമായും ഒഴിവാക്കാൻ ചെറിയ തുക പോലും വായ്പയായി നൽകാൻ സഹകരണ ബാങ്കുകളിൽ സൗകര്യമൊരുക്കണം. പ്രകൃതിക്ഷോഭത്തിൽ നാശമുണ്ടായ നിലമ്പൂരിൽ 67 വീടുകൾ കെയർ ഹോം പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ചു നൽകുമെന്നും സ്ഥലം ലഭ്യമാക്കാനുള്ള സർക്കാർ നടപടികൾ അന്തിമ ഘട്ടത്തിലാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

‌പി.കെ അബ്ദുറബ്ബ് എം എൽ എ അധ്യക്ഷനായി. ന ഹാ സാഹിബ് ഓഡിറ്റോറിയം പി.കെ കുഞ്ഞാലിക്കുട്ടി എം പി ഉദ്ഘാടനം ചെയ്തു. മെയിൻ ബ്രാഞ്ച് ഉദ്ഘാടനവും സഹകാരികളെ ആദരിക്കലും ഇടി മുഹമ്മദ് ബഷീർ എം പി നിർവ്വഹിച്ചു. കാരാടൻ മുഹമ്മദ് ഹാജി ലോഞ്ച് പി അബ്ദുൾ ഹമീദ് എം എൽ എ ഉദ്ഘാടനം ചെയ്തു. ഹെഡ് ഓഫീസ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണൻ നിർവ്വഹിച്ചു. ജീവകാരുണ്യ സഹായ വിതരണം തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ അബ്ദുൾ കലാം മാസ്റ്ററും ലൈബ്രറി ഉദ്ഘാടനം തിരൂരങ്ങാടി നഗരസഭ ചെയർപേഴ്സൺ കെ.ടി റഹീദയും നിർവ്വഹിച്ചു. റെന്റ് ഫ്രീ ലോക്കർ സംവിധാനം നഗരസഭ വൈസ് ചെയർമാൻ എം അബ്ദുറഹ്മാൻ കുട്ടി, മുറ്റത്തെ മുല്ല വായ്പ പദ്ധതി സഹകരണ ജോയിന്റ് രജിസ്ട്രാർ ടി മുഹമ്മദ് അഷ്റഫ് എന്നിവർ ഉദ്ഘാടനം ചെയ്തു. അഡ്വ. വി.വി പ്രകാശ് മികച്ച കർഷകരെ ആദരിച്ചു.ലാഡർ ഡയറക്ടർ കൃഷ്ണൻ കോട്ടുമല , ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻറ് അരിമ്പ്ര മുഹമ്മദ് മാസ്റ്റർ, തിരൂരങ്ങാടി നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ വി.വി അബു, ഇക്ബാൽ കല്ലുങ്ങൽ, സഹകരണ ഡെപ്യൂട്ടി രജിസ്ട്രാർ പി ബാലകൃഷ്ണൻ, സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ സുരേന്ദ്രൻ ചെമ്പ്ര, സഹകരണ അസിസ്റ്റൻറ് ഡയറക്ടർ ബാലകൃഷ്ണൻ പാലത്തിങ്ങൽ, നഗരസഭ കൗൺസിലർ ജൂലി തുടങ്ങിയവർ സംസാരിച്ചു. തിരൂരങ്ങാടി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം അഹമ്മദലി സ്വാഗതവും ഒ ഷൗക്കത്തലി മാസ്റ്റർ നന്ദിയും പറഞ്ഞു.

‌ Conclusion:തിരൂരങ്ങാടി സഹകരണ ഭവൻ പ്ലാറ്റിനം ജൂബിലി ആഘോഷം തുടങ്ങി
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.