മലപ്പുറം: കരുവാരക്കുണ്ട് മോഡൽ എൽ പി സ്കൂൾ വിദ്യാർഥികൾക്കായി വിളയിച്ച പച്ചക്കറികൾ കാളികാവ് അടക്കാകുണ്ടിലെ ഹിമ കെയർ ഹോം അന്തേവാസികൾക്ക് നല്‍കി. ഹിമ ചെയർമാൻ ഫരീദ് റഹ്മാനി പച്ചക്കറി ഏറ്റുവാങ്ങി. സ്കൂൾ വിദ്യാർഥികളിൽ കാർഷിക സംസ്കാരം ശീലിപ്പിക്കുന്നതിനും വിഷാംശമില്ലാത്ത പച്ചക്കറി ലഭ്യമാക്കാനുമായി അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും ചേർന്നായിരുന്നു കൃഷി ആരംഭിച്ചത്.
കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.ഷൗക്കത്തലി, പി ടി എ പ്രസിഡണ്ട് പിഎം സബാദ് , എസ് എം സി ചെയർമാൻ പി.അബ്ദുസലാം, പി.ടി.എ ചെയർപേഴ്സൺ വി.പി.ജസീറ, ഹെഡ്മാസ്റ്റർ ശ്രീധരൻ, ഹിമ ചെയർമാൻ സലാം ഫൈസി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.