ETV Bharat / state

കര്‍ക്കിടകവാവ് ബലിതര്‍പ്പണം; തിരുന്നാവായ ക്ഷേത്രത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി - karkkidakavav

14 കർമ്മികളുടെ നേതൃത്വത്തിലായിരിക്കും ബലിതർപ്പണ ചടങ്ങുകൾ നടക്കുക. തടസ്സമില്ലാതെ വിശ്വാസികൾക്ക് കർമ്മം ചെയ്ത് മടങ്ങാനുള്ള സൗകര്യങ്ങൾ ഒരുക്കിയതായി ക്ഷേത്ര അധികൃതര്‍ അറിയിച്ചു.

കര്‍ക്കിടകവാവ് ബലിതര്‍പ്പണം; ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി തിരുന്നാവായ ക്ഷേത്രം
author img

By

Published : Jul 30, 2019, 6:13 PM IST

Updated : Jul 30, 2019, 8:43 PM IST

മലപ്പുറം: കര്‍ക്കിടക വാവിനോടനുബന്ധിച്ച് തിരുന്നാവായ ക്ഷേത്രത്തില്‍ ബലിതര്‍പ്പണത്തിനെത്തുന്ന വിശ്വാസികൾക്ക് വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി വിശ്വാസികള്‍ വൈകിട്ടോടെ ക്ഷേത്രത്തിലെത്തി തുടങ്ങും. ബുധനാഴ്ച്ച പുലർച്ചയോടെ ചടങ്ങുകൾ ആരംഭിക്കും. പരശുരാമൻ ഇരുപത്തിയൊന്നു വട്ടം ക്ഷത്രിയ നിഗ്രഹം നടത്തുകയും നരഹത്യാപാപം തീർക്കാനായി മരിച്ച ആത്മാക്കൾക്ക് മോക്ഷം ലഭിക്കുന്നതിന് നിളാ തീരത്ത് ബലിതർപ്പണം നടത്തി നാവാമുകുന്ദനെ ദർശിച്ചുവെന്നുമാണ് ഐതിഹ്യം. ഇവിടെ ബലി തർപ്പണം നടത്തിയാൽ പരേതാത്മാക്കൾക്ക് മോക്ഷം ലഭിക്കുമെന്നാണ് വിശ്വാസം, അതുകൊണ്ട് തന്നെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി പേരാണ് വര്‍ഷം തോറും ബലിതര്‍പ്പണത്തിനെത്തുക. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ പരമേശ്വരൻ പറഞ്ഞു. പുഴയിൽ ഒഴുക്കുള്ളതിനാല്‍ പ്രത്യേക വോളണ്ടിയർമാരെ നിയോഗിച്ചിട്ടുണ്ട്. പൊലീസ്, അഗ്നിശമന സേന, മെഡിക്കൽ സംഘം തുടങ്ങിയവയുടെ സേവനവുമുണ്ടാകും.

തിരുന്നാവായ ക്ഷേത്രത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Intro:മലപ്പുറം തിരുന്നാവായ നവാമുകുന്ദ ക്ഷേത്രത്തിൽ   കർക്കിടകവാവ്  ബലിതർപ്പണത്തിനുള്ള ഒരുക്കൾ പൂർത്തിയായി. ക്ഷേത്രത്തിലെത്തുന്ന വിശ്വാസികൾക്ക് കർമ്മങ്ങൾ ചെയ്യാൻ വിപുലമായ സൗകര്യങ്ങളാണ് അധികൃതർ ഒരുക്കിയിട്ടുള്ളത്. ഏതാണ്ട് അര ലക്ഷത്തോളം പേർ ചടങ്ങിനെത്തുമെന്നാണ് ക്ഷേത്രം അധികൃതർ പ്രതിക്ഷിക്കുന്നത്.Body:തിരുന്നാവായ നാവാമുകുന്ദ ക്ഷേത്രത്തിൽ ബലി തർപ്പണം നടത്തിയാൽ പരേതാത്മാക്കൾക്ക് മോക്ഷം ലഭിക്കുമെന്നാണ് വിശ്വാസംConclusion:പരശുരാമൻ ഇരുപത്തിയൊന്നുവട്ടം ക്ഷത്രിയ നിഗ്രഹം നടത്തി തന്റെ നരഹത്യാപാപം തീർക്കാനും മരിച്ച ആത്മാക്കൾക്ക് മോക്ഷം നൽകാനുമായി  നിളാതീരത്ത് ബലിതർപ്പണം നടത്തി നാവാമുകുന്ദനെ ദർശിച്ചുവെന്നു ഐതിഹ്യം. രാമൻ കർക്കിടക അമാവാസി നാളിൽ പുണ്യനിളയിൽ വ്രതശുദ്ധിയോടെ തർപ്പണം നടത്തുകയും, ഗതികിട്ടാതെ അലഞ്ഞ ആത്മാക്കൾക്ക് മോക്ഷ-സായൂജ്യമേകുകയും ചെയ്തുവത്രെ. അന്നുമുതലാണ് ഇവിടം ബലിതർപ്പണ കർമ്മങ്ങൾക്ക് ഏറെ ഖ്യാതി നേടിയത് എന്നു വിശ്വസിക്കുന്നു.
തൃമൂർത്തി സംഗമസ്ഥാനമെന്ന് വിശേഷിപ്പിക്കുന്ന
തിരുന്നാവായ നാവാമുകുന്ദ ക്ഷേത്രത്തിൽ ബലി തർപ്പണം നടത്തിയാൽ പരേതാത്മാക്കൾക്ക് മോക്ഷം ലഭിക്കുമെന്നാണ് വിശ്വാസം, അതു കൊണ്ട് തന്നെ സംസ്ഥാനത്തിന്റെ നാനാദിക്കുകളിൽ നിന്നായി നിരവധി വിശ്വാസികളാണ് വൈകീട്ടോടെ ക്ഷേത്രത്തിലെത്തുക, ബുധനാഴ്ച്ച പുലർച്ചയോടെ ചടങ്ങുകൾ ആരംഭിക്കും ക്ഷേത്രം അംഗീകരിച്ച പതിനാല് കർമ മികളുടെ നേതൃ ത്തിലാണ് ബലിതർപ്പണച്ചടങ്ങുകൾ നടക്കുന്നത്. തടസ്സമില്ലാതെ വിശ്വാസികൾക്ക് കർമ്മങ്ങൾ ചെയ്ത് മടങ്ങാനുള്ള സൗകര്യങ്ങൾ ഒരുക്കിയ തായ് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ പരമേശ്വരൻ പറഞ്ഞു.

Byte

ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ
പരമേശ്വരൻ

പുഴയിൽ ഒഴുക്കുള്ള തിനാൽ ദേവസ്വത്തിന്റെ നേതൃത്ത്വത്തിൽ പ്രത്യേക വളണ്ടിയർമാരെയും കടവിൽ നിയോഗിക്കും ,കൂടാതെ പോലീസ്, ഫയർ ഫോഴ്സ് ' മെഡിക്കൽ എന്നി വിഭാഗത്തിന്റെ സേവനവും ഒരുക്കിയ തായും അധികൃതർ അറിയിച്ചു.

Last Updated : Jul 30, 2019, 8:43 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.