ETV Bharat / state

കരിപ്പൂരിൽ രണ്ടര കോടി രൂപയുടെ സ്വർണം പിടികൂടി ; കടത്താൻ സഹായിച്ച രണ്ട് ഇൻഡിഗോ ജീവനക്കാർ പിടിയിൽ - സ്വർണക്കടത്ത് പുതിയ വാർത്ത

ദുബായിൽ നിന്ന് വയനാട് സ്വദേശി അസ്‌കറലി കൊണ്ടുവന്ന സ്വർണം വിമാനത്താവളത്തിന് പുറത്ത് എത്തിക്കാൻ ശ്രമിച്ച രണ്ട് ഇൻഡിഗോ എയർലൈൻ ജീവനക്കാർ പിടിയിൽ. 4.9 കിലോഗ്രാം സ്വർണ മിശ്രിതമാണ് ഇവർ കടത്താൻ ശ്രമിച്ചത്.

Karipur gold smuggling  two indigo airline employees caught by customs  കരിപ്പൂരിൽ പിടികൂടിയത് രണ്ടര കോടി രൂപയുടെ സ്വർണം  കരിപ്പൂരിൽ വൻ സ്വർണവേട്ട  കടത്താൻ സഹായിച്ച രണ്ട് ഇൻഡിഗോ ജീവനക്കാർ പിടിയിൽ  കരിപ്പൂർ സ്വർണക്കടത്ത്  ദുബായിൽ നിന്നെത്തിയ വയനാട് സ്വദേശി അസ്‌കറലി  സീനിയർ എക്‌സിക്യൂട്ടിവ് ഓഫിസർ സാജിദ് റഹ്‌മാൻ  കസ്റ്റമർ സർവിസ് ഏജന്‍റ് മുഹമ്മദ് സാമിൽ  help for gol smuggle two caught  malappuram crime news  karipur crime news  കരിപ്പൂർ ക്രൈം വാർത്ത  മലപ്പുറം പുതിയ വാർത്ത  സ്വർണക്കടത്ത് പുതിയ വാർത്ത  കരിപ്പൂരിൽ രണ്ടര കോടി രൂപയുടെ സ്വർണം പിടികൂടി
കരിപ്പൂരിൽ രണ്ടര കോടി രൂപയുടെ സ്വർണം പിടികൂടി; കടത്താൻ സഹായിച്ച രണ്ട് ഇൻഡിഗോ ജീവനക്കാർ പിടിയിൽ
author img

By

Published : Sep 15, 2022, 9:32 AM IST

മലപ്പുറം : യാത്രക്കാരൻ കൊണ്ടുവന്ന 2.5 കോടി വിലവരുന്ന സ്വർണം കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്ത് എത്തിക്കാൻ ശ്രമിച്ച രണ്ട് ഇൻഡിഗോ എയർലൈൻ ജീവനക്കാർ പിടിയിൽ. സീനിയർ എക്‌സിക്യുട്ടിവ് ഓഫിസർ സാജിദ് റഹ്‌മാൻ, കസ്റ്റമർ സർവീസ് ഏജന്‍റ് മുഹമ്മദ് സാമിൽ എന്നിവരെയാണ് കസ്റ്റംസ് പിടികൂടിയത്. 4.9 കിലോഗ്രാം സ്വർണ മിശ്രിതമാണ് ഇവർ കടത്താൻ ശ്രമിച്ചത്. സ്വർണം ഒളിപ്പിക്കാനുപയോഗിച്ച വസ്‌തുക്കളുടെ ഭാരം ഒഴിച്ചാലുള്ള തൂക്കമാണിത്.

ദുബായിൽ നിന്ന് വയനാട് സ്വദേശി അസ്‌കറലി എന്ന യാത്രക്കാരൻ കൊണ്ടുവന്ന സ്വർണമടങ്ങിയ പെട്ടി പുറത്ത് എത്തിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സീനിയർ എക്‌സിക്യുട്ടീവ് ഓഫിസർ സാജിദ് റഹ്‌മാൻ അറസ്റ്റിലായത്. ജീവനക്കാരുടെ ഒത്താശയോടെ സ്വർണം കടത്തുന്നു എന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ജീവനക്കാരെ കസ്റ്റംസ് നിരീക്ഷിച്ച് വരികയായിരുന്നു. ഇതിനിടയിലാണ് സാജിദ് റഹ്‌മാനെ സംശയാസ്‌പദമായ സാഹചര്യത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ കണ്ടത്.

കരിപ്പൂരിൽ പിടികൂടിയത് രണ്ടര കോടി രൂപയുടെ സ്വർണം

യാത്രക്കാരൻ കൊണ്ടുവന്ന പെട്ടി സാജിദ് നേരിട്ട് ശേഖരിച്ച് അതിന്‍റെ ടാഗിൽ കൃത്രിമം കാണിക്കാൻ ശ്രമിക്കുന്നത് ഉദ്യോഗസ്ഥർ സിസിടിവിയിലൂടെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. കസ്റ്റംസിന്‍റെ സ്‌കാനർ പരിശോധനയിൽ പെട്ടിക്കുള്ളിൽ സ്വർണ മിശ്രിതം കണ്ടെത്തിയത്തോടെ സാജിദിനെയും കടത്തിന് സഹായിച്ച കസ്റ്റമർ സർവീസ് ഏജന്‍റ് മുഹമ്മദ് സാമിലിനെയും കസ്റ്റഡിയിൽ എടുത്തു.

സ്വർണമടങ്ങിയ പെട്ടി ഉപേക്ഷിച്ച് യാത്രക്കാരൻ മുങ്ങിയതിനാൽ തുറന്ന് പരിശോധിക്കുന്നതിന് കസ്റ്റംസിന് സാങ്കേതിക പ്രശ്‌നം നേരിട്ടിരുന്നു. തുടർന്ന് ചില യാത്രക്കാരുടെയും വിമാന കമ്പനിയിലെ മറ്റ് ജീവനക്കാരുടെയും സാന്നിധ്യത്തിൽ പെട്ടി തുറക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത രണ്ട് ജീവനക്കാരും നേരത്തെയും സ്വർണക്കടത്തിന് സഹായിച്ചിട്ടുണ്ടെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.