ETV Bharat / state

സ്വര്‍ണകവര്‍ച്ച; കൊടുവള്ളി സംഘത്തിലേക്ക് അന്വേഷണം നീളുന്നു - karipur gold smuggling

കേസിൽ അറസ്റ്റിലായവരെ ചോദ്യം ചെയ്‌തതിനെ തുടർന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ പേരെ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് റിപ്പോർട്ടുകൾ.

കരിപ്പൂരിലെ സ്വര്‍ണകവര്‍ച്ച  കരിപ്പൂരിലെ സ്വര്‍ണകവര്‍ച്ച വാർത്ത  കൊടുവള്ളി സംഘം  രാമനാട്ടുകര അപകടം  മഞ്ചേരി സ്വദേശി ശിഹാബ്  കരിപ്പൂരിലെ സ്വര്‍ണകവര്‍ച്ച അപ്ഡേഷൻ  കൊടുവള്ളി സംഘത്തിലെ രണ്ട് പേർ അറസ്റ്റിൽ  സ്വർണക്കടത്തിന് സംരക്ഷണം  രാമനാട്ടുകരയില്‍ പിടിയിലായവർ  കരിപ്പൂർ സ്വർണക്കവർച്ച  koduvally gold smuggling team  gold smuggling case updation  manjeri resident shihab  ramanatukara accident  karipur gold smuggling  karipur gold smuggling news
കരിപ്പൂരിലെ സ്വര്‍ണകവര്‍ച്ച; കൊടുവള്ളി സംഘത്തിലേക്ക് അന്വേഷണം നീളുന്നു
author img

By

Published : Jun 27, 2021, 12:44 PM IST

മലപ്പുറം: കരിപ്പൂരിലെ സ്വര്‍ണകവര്‍ച്ച ശ്രമത്തില്‍ കൊടുവള്ളി സംഘത്തിലേക്ക് അന്വേഷണം നീളുന്നു. കൊടുവള്ളി സംഘത്തില്‍പെട്ട രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്‌തതിന് പിന്നാലെയാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്.

അറസ്റ്റിലായവരെ ചോദ്യം ചെയ്‌തതിന്‍റെ അടിസ്ഥാനത്തില്‍ സംഘത്തിലെ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാനാണ് സാധ്യത. കേസില്‍ പത്ത് പേരാണ് ഇതുവരെ അറസ്റ്റിലായത്. ചോദ്യം ചെയ്യല്‍ കൊണ്ടോട്ടി പൊലീസ് സ്റ്റേഷനില്‍ ഇന്നും തുടരും. പ്രതികളെ ഇന്ന് ചെര്‍പ്പുളശ്ശേരിയിലെത്തിച്ച്‌ തെളിവെടുപ്പ് നടത്തും.

ശനിയാഴ്‌ച അറസ്റ്റിലായ മഞ്ചേരി സ്വദേശി ശിഹാബിനെ ഇന്ന് പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കും. ഇയാള്‍ കൊടുവള്ളി സംഘത്തിനൊപ്പം ഉണ്ടായിരുന്ന ആളാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം. കരിപ്പൂര്‍ സ്വര്‍ണ കവര്‍ച്ച ആസൂത്രണ കേസില്‍ കൊടുവള്ളി സ്വദേശി ഫിജാസിനെ മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ഇയാള്‍ കരിപ്പൂരിലെത്തിയ വാഹനവും പൊലീസ് പിടിച്ചെടുത്തു.

READ MORE: കരിപ്പൂർ സ്വർണ കവർച്ച കേസ് : ഒരാൾ കൂടി അറസ്റ്റിൽ

കരിപ്പൂരിലെ സ്വര്‍ണകവര്‍ച്ച; പ്രതികളും അറസ്റ്റും

നേരത്തെ അറസ്റ്റിലായ മൂന്നു പ്രതികളെയുമായി അന്വേഷണ സംഘം വിവിധ കേന്ദ്രങ്ങളില്‍ തെളിവെടുപ്പ് നടത്തി. അതിനിടെ കൊച്ചിയില്‍ നിന്നുളള കസ്റ്റംസ് സംഘം കേസ് അന്വേഷണത്തിന്‍റെ ഭാഗമായി കൊണ്ടോട്ടിയിലെത്തി. കൊടുവള്ളി വാവാട് സ്വദേശിയും ഇതേ കേസില്‍ പൊലീസ് തിരയുന്ന സൂഫിയാന്‍റെ സഹോദരനുമായ ഫിജാസിനെയാണ് മലപ്പുറത്ത് വച്ച്‌ അന്വേഷണ സംഘം അറസ്റ്റ് ചെയ്‌തതത്.

ഇക്കഴിഞ്ഞ തിങ്കളാഴ്‌ച മലപ്പുറം സ്വദേശി മുഹമ്മദ് ഷഫീഖില്‍ നിന്ന് കസ്റ്റംസ് സ്വര്‍ണം പിടികൂടിയ ദിവസം ഇയാള്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. ഇയാള്‍ കരിപ്പൂരിലെത്തിയ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളില്‍ നിന്ന് സ്വര്‍ണ കവര്‍ച്ച ആസൂത്രണം സംബന്ധിച്ച്‌ അന്വേഷണ സംഘം ശേഖരിച്ച്‌ വരികയാണ്.

ALSO READ: രാമനാട്ടുകരയില്‍ പിടിയിലായവർ സ്വർണക്കടത്തിന് സംരക്ഷണം നൽകാനെത്തിയവരെന്ന് എസ്‌പി

അതിനിടെ കേസില്‍ കസ്റ്റഡിയില്‍ വാങ്ങിയ മൂന്നു പ്രതികളെ അന്വേഷണ സംഘം വിവിധ കേന്ദ്രങ്ങളിലെത്തിച്ച്‌ തെളിവെടുപ്പ് നടത്തി. മുബഷീര്‍, സലീം, ഹസന്‍ എന്നിവരെയാണ് തെളിവെടുപ്പിനായെത്തിച്ചത്. കരിപ്പൂര്‍ വിമാനത്താവളത്തിലും ക്വട്ടേഷന്‍ സംഘങ്ങള്‍ തമ്മില്‍ ഏറ്റമുട്ടലുണ്ടായ ന്യൂമാന്‍ ജംഗ്‌ഷനിലും അപകടമുണ്ടായ രാമനാട്ടുകര പുളിയഞ്ചോടും തെളിവെടുപ്പ് നടന്നു. കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.