മലപ്പുറം: ശക്തമായ മഴയില്‍ കാഞ്ഞിരപ്പുഴ കരകവിഞ്ഞു. ഇതോടെ മതിൽമൂല കാലിക്കടവ് മേഖലകളിലെ കുടുംബങ്ങൾ ഭീതിയിലായി. മതിൽ മൂല ഭാഗത്ത് അടിഞ്ഞുകൂടിയ കല്ലുകൾ നീക്കാൻ നടപടികൾ തുടങ്ങാനിരിക്കെയാണ് കനത്ത മഴ പെയ്തത്. പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്.
കഴിഞ്ഞ രണ്ട് പ്രളയ കാലങ്ങളിലായി കോളനിയിലെ 52 വീടുകൾ ഉൾപ്പെടെ 60 ഓളം വീടുകൾ ഭാഗികമായി തകർന്നിരുന്നു.