ETV Bharat / state

'വിഷുസദ്യ ഒരുക്കി ഇഫ്‌താർ വിരുന്നിനായി ക്ഷണിച്ചിരുന്നു, അവർ പോയെന്ന് വിശ്വസിക്കാനാകുന്നില്ല', ദമ്പതികളുടെ വിയോഗത്തിൽ അയൽവാസികൾ - അഗ്‌നിബാധ

ദുബായിലെ പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മരണപ്പെട്ട മലയാളി ദമ്പതികളുടെ വിയോഗത്തിൽ അവസാന ഓർമകളും ഖേദവും പങ്കുവച്ച് ദുബായിലെ അയൽവാസികൾ

indian couple who died in dubai  indian couple fire accident  dubai apartment building fire  indian couple were preparing iftar for neighbours  fire accident dubai  തീപിടിത്തത്തിൽ മരണപ്പെട്ട മലയാളി  മലയാളി ദമ്പതികൾ  ദുബായിലെ തീപിടിത്തം  മലപ്പുറം വേങ്ങര സ്വദേശികളായ ദമ്പതികൾ  ദമ്പതികളുടെ വിയോഗത്തിൽ അയൽവാസികൾ  ദമ്പതികൾ മരിച്ചു  അഗ്‌നിബാധ  തീപിടിത്തം
ദമ്പതികളുടെ വിയോഗത്തിൽ അയൽവാസികൾ
author img

By

Published : Apr 17, 2023, 2:51 PM IST

ദുബായ്: 16 പേരുടെ മരണത്തിനിടയാക്കിയ ദുബായിലെ പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മലപ്പുറം വേങ്ങര സ്വദേശികളായ ദമ്പതികൾ മരണപ്പെട്ടതിന്‍റെ നടുക്കത്തിലാണ് ജന്മനാട്. ശനിയാഴ്‌ച ഉച്ചയോടെ ദേര ഫിർജ് മുറാറിലെ കെട്ടിടത്തിലുണ്ടായ അഗ്‌നിബാധയിൽ കേരളത്തിൽ നിന്നുള്ള റിജേഷ് കളങ്ങാടൻ (38), ഭാര്യ ജെഷി കണ്ടമംഗലത്ത് (32) എന്നിവരാണ് മരണപ്പെട്ടത്. തങ്ങളുടെ മുസ്‌ലിം അയൽവാസികൾക്ക് നോമ്പുതുറയ്‌ക്കായി വിഷു സദ്യ തയ്യാറാക്കുന്നതിനിടെയാണ് ദമ്പതികളെ അപകടം തേടിയെത്തിയതെന്ന് ദുബായിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.

10 പാകിസ്ഥാൻ സ്വദേശികളും രണ്ട് ആഫ്രിക്കക്കാരും നാല് ഇന്ത്യക്കാരും മരണപ്പെട്ട അപകടത്തിൽ ഒൻപത് പേർക്കാണ് പരിക്കേറ്റിരുന്നത്. ദുബായിലെ ട്രാവൽ ആൻഡ് ടൂറിസം കമ്പനിയിൽ ബിസിനസ് ഡെവലപ്‌മെന്‍റ് മാനേജരായിരുന്നു റിജേഷ്. ജെഷി ദുബായിൽ തന്നെ സ്‌കൂൾ അധ്യാപികയുമാണ്.

സദ്യ വിളമ്പും മുൻപേ അപകടം തേടിയെത്തി: വിഷു ദിനത്തിൽ സദ്യ ഒരുക്കി അയൽവാസികൾകൂടിയായ ഒരു കൂട്ടം മലയാളി ചെറിപ്പക്കാരെ ഇഫ്‌താർ വിരുന്നിനായി ഇരുവരും ക്ഷണിച്ചിരുന്നതായാണ് പ്രാദേശിക മാധ്യമ റിപ്പോർട്ടുകൾ. അപകടത്തിന് മണിക്കൂറുകൾക്ക് മുൻപ് വരെ കൂടെയുണ്ടായിരുന്ന തങ്ങളോട് തമാശകൾ പറഞ്ഞ് സംസാരിച്ച പ്രിയ ദമ്പതികളുടെ നിര്യാണത്തിൽ ഞെട്ടലിലാണ് ദുബായിലെ ഇരുവരുടെയും സുഹൃത്തുക്കൾ.

also read: ദുബായിൽ പാര്‍പ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരിൽ മലയാളി ദമ്പതികളും ; കൊല്ലപ്പെട്ടത് 16 പേര്‍

കെട്ടിടത്തിലെ 405-ാം നമ്പർ ഫ്ലാറ്റിലായിരുന്നു തീപിടിത്തമുണ്ടായത്. 406 ൽ താമസിച്ചിരുന്ന ദമ്പതികൾ, മുറിയിലേയ്‌ക്ക് പുക പടർന്ന് ശ്വാസതടസം സംഭവിച്ചാണ് മരണപ്പെട്ടത്. ഇരുവരും അയൽക്കാരുമായി ഏറെ സൗഹാർദത്തിലായിരുന്നുവെന്ന് അതേ കെട്ടിടത്തിലെ താമസക്കാരനായ റിയാസ് കൈക്കമ്പം പറഞ്ഞു.

ഇഫ്‌താറിന് ക്ഷണിച്ചിരുന്നു, ഇനി ഇല്ലെന്ന് വിശ്വസിക്കാവുന്നില്ല: ദമ്പതികൾ തങ്ങളുടെ ആഘോഷങ്ങൾ പങ്കിടാൻ റിയാസിനെയും മുറിയിൽ കൂടെ താമസിച്ചിരുന്ന മറ്റ് ചെറുപ്പക്കാരെയും ഏപ്പോഴും ക്ഷണിക്കാറുണ്ടായിരുന്നെന്നും ഇഫ്‌താറിനും ക്ഷണിച്ചിരുന്നെന്നും റിയാസ് പറഞ്ഞു. അപകട സമയത്ത് ദമ്പതികളുമായി ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ സാധിച്ചില്ലെന്നും തങ്ങളെ സഹായിക്കാൻ മടികാണിക്കാത്ത ഊണ് കഴിക്കാൻ ക്ഷണിച്ചവർ ഇനിയില്ലെന്ന് വിശ്വസിക്കാനാവുന്നില്ലെന്നും റിയാസ് മാധ്യമങ്ങളോട് പറഞ്ഞു.

also read: സുഡാനിൽ വെടിവയ്‌പ്പിൽ മലയാളിക്ക് ദാരുണാന്ത്യം ; കൊല്ലപ്പെട്ടത് ആല്‍ബര്‍ട്ട് അഗസ്റ്റിന്‍

16 അയൽവാസികളെ നഷ്‌ടപ്പെട്ടിടത്ത് താമസിക്കുക ഹൃദയഭേദകം: ദിവസവും കാണുകയും പരസ്‌പരം സംസാരിക്കുകയും ചെയ്യുന്ന 16 അയൽവസികളെ നഷ്‌ടപ്പെട്ട സ്ഥലത്ത് ജീവിക്കുന്നത് ഹൃദയഭേദകമാണെന്ന് സുഹൈൽ കോപ്പ എന്ന മറ്റൊരു അയൽവാസി കൂട്ടിച്ചേർത്തു. കെട്ടിടത്തിലെ സുരക്ഷ വീഴ്‌ചയാണ് അപകടത്തിന് പ്രധാനകാരണമായതെന്ന് ദുബായ് സിവിൽ ഡിഫൻസ് അറിയിച്ചിരുന്നു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തമുണ്ടാകാൻ കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ശനിയാഴ്‌ച പ്രാദേശിക സമയം ഉച്ചയ്‌ക്ക് 12.35 ഓടെ ഉണ്ടായ അഗ്‌നിബാധ 2.42 നാണ് നിയന്ത്രണ വിധേയമാക്കിയത്. ദുബായ് സിവിൽ ഡിഫൻസ് ആസ്ഥാനത്ത് നിന്ന് ഉള്ള സംഘം എത്തി മറ്റ് താമസക്കാരെ കെട്ടിടത്തിൽ നിന്ന് ഒഴിപ്പിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.