ETV Bharat / state

പൊന്നാനിയില്‍ സമ്പര്‍ക്ക രോഗികളുടെ എണ്ണത്തില്‍ വര്‍ധന

രോഗ ബാധിതര്‍ നിരവധി ആളുകളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു

പൊന്നാനി  സമ്പര്‍ക്ക രോഗികളുടെ എണ്ണത്തില്‍ വര്‍ധന  മലപ്പുറം  Ponnani  contact patients
പൊന്നാനിയില്‍ സമ്പര്‍ക്ക രോഗികളുടെ എണ്ണത്തില്‍ വര്‍ധന
author img

By

Published : Jul 11, 2020, 1:14 PM IST

മലപ്പുറം: പൊന്നാനിയില്‍ കഴിഞ്ഞ ദിവസം സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 21 പേര്‍ക്ക്. രോഗ ബാധിതര്‍ നിരവധി ആളുകളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു എന്നത് കൂടുതല്‍ ആശങ്ക വര്‍ധിപ്പിക്കുന്നു. മേഖലയിൽ വരും ദിവസങ്ങളിലും കൂടുതൽ സമ്പർക്ക രോഗികളുണ്ടാകാമെന്നാണ് ആരോഗ്യ വകുപ്പിന്‍റെ വിലയിരുത്തൽ. ഗൗരവ സാഹചര്യം കണക്കിലെടുത്ത് താലൂക്കിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. അനിശ്ചിത കാലത്തേക്കാണ് നിരോധനാജ്ഞ. നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.

ജില്ലയില്‍ 44 പേര്‍ക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗ ബാധിതരുടെ എണ്ണം 910 ആയി. 18 പേര്‍ കൂടി രോഗ മുക്തരായതോടെ മലപ്പുറത്ത് നിലവില്‍ 456 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 40361 പേർ നിരീക്ഷണത്തിലും കഴിയുന്നുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.