മലപ്പുറം: ഏറനാട്ടിൽ തുടർച്ചയായ മൂന്നാം തവണയും ഭൂരിപക്ഷം വർധിപ്പിക്കാനായത് നേട്ടമായി കരുതുന്നുവെന്ന് പി കെ ബഷീർ. കേരളത്തിലെ ഇടത് മുന്നേറ്റത്തിനിടയിലും കഴിഞ്ഞ തവണത്തെ ഭൂരിപക്ഷത്തിൽ നിന്നും പതിനായിരത്തോളം വോട്ട് വർധിപ്പിച്ചാണ് ജയം. 22,546 വോട്ടിനാണ് പി കെ ബഷീർ ഇത്തവണ ജയിച്ചത്.
ഏറനാട്ടിൽ കഴിഞ്ഞ പത്ത് വർഷമായി നടപ്പാക്കിയ വികസന പദ്ധതികൾക്ക് ജനങ്ങൾ നൽകിയ അംഗീകാരമായി വിജയത്തെ കാണുന്നു. തുടർ വികസന പദ്ധതികൾ നടപ്പാക്കാനാകും അടുത്ത അഞ്ച് വർഷവും ശ്രമിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.
ഒട്ടേറെ പദ്ധതികൾ പൂർത്തീകരിക്കാനും തുടങ്ങാനും കഴിഞ്ഞ ടേമിൽ സാധിച്ചിട്ടുണ്ട്. തുടങ്ങിയ പദ്ധതികളുടെ പൂർത്തീകരണത്തിനാകും ആദ്യം പരിഗണന നൽകുക. മണ്ഡലത്തിന് ആവശ്യമായ മറ്റ് വികസന പദ്ധതികളും നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.