ETV Bharat / state

മലപ്പുറത്ത് ഭാര്യയേയും കുട്ടികളെയും വീട്ടിൽ നിന്ന് അടിച്ചിറക്കി - കുടുംബ പ്രശ്നങ്ങൾ

മലപ്പുറം സ്‌നേഹിതയിലാണ് യുവതിയും കുട്ടികളും ഇപ്പോൾ ഉളളത്.

husband attacked wife wandoor  wandoor news  mallapuram news  husband attacked wife and four children  domestic violence  മലപ്പുറം വാർത്തകൾ  വണ്ടൂർ വാർത്തകൾ  മലപ്പുറത്ത് ഭാര്യയേയും കുട്ടികളേയും വീട്ടിൽ നിന്ന് അടിച്ചിറക്കി  ഭാര്യ ഭർത്താവ് വഴക്ക്  കുടുംബ പ്രശ്നങ്ങൾ  ഗാർഹിക പീഡനം
മലപ്പുറത്ത് ഭാര്യയേയും കുട്ടികളെയും വീട്ടിൽ നിന്ന് അടിച്ചിറക്കി
author img

By

Published : Jun 26, 2021, 10:09 AM IST

Updated : Jun 26, 2021, 2:21 PM IST

മലപ്പുറം: വണ്ടൂരിൽ നടുവത്ത് ഭാര്യയേും നാല് കുഞ്ഞുങ്ങളേയും രാത്രി വീട്ടിൽ നിന്ന് അടിച്ചിറക്കിയതായി പരാതി. 21 ദിവസം മാത്രം പ്രായമുളള ഇരട്ടക്കുട്ടികൾ ഉൾപ്പെടെ നാല് കുഞ്ഞുങ്ങളേയാണ് വീട്ടിൽ നിന്ന് ഇറക്കി വിട്ടത്. 50 വയസ് പ്രായമുള്ള ഭാര്യമാതാവിനെയും ഇയാൾ ഇറക്കിവിട്ടു. യുവാവിനെതിരെ ഗാർഹിക പീഡനത്തിനും മർദ്ദനത്തിനും കേസെടുത്തിട്ടുണ്ട്.

ഭാര്യയേയും കുട്ടികളെയും വീട്ടിൽ നിന്ന് അടിച്ചിറക്കി

സംഭവത്തിൽ ചക്കാലപ്പറമ്പ് സ്വദേശിയായ ഷമീറിനെതിരെ വണ്ടൂർ പൊലീസ് കേസെടുത്തു. രാത്രിയിൽ മദ്യപിച്ച് വീട്ടിലെത്തി ഭാര്യയേയും കുട്ടികളേയും ഉപദ്രവിക്കുന്നത് ഇയാളുടെ പതിവായിരുന്നു. ജൂൺ 19ന് രാത്രി 10 മണിയോടെ മദ്യപിച്ച് വീട്ടിലെത്തിയ ഷമീർ ഭാര്യയോട് വഴക്കിട്ട് ഭാര്യയേയും മക്കളേയും ഭാര്യാമാതാവിനേയും റോഡിലേക്കിറക്കിവിടുകയായിരുന്നു.

രാത്രിയിൽ റോഡിലേക്കിറങ്ങിയ ഇവർ അശാ പ്രവർത്തകരേ വിളിക്കുകയായിരുന്നു. തുടർന്ന് വാർഡ് മെമ്പർ KP ഭാസ്ക്കരൻ്റെ നേതൃത്വത്തിൽ ഇവരെ തോട്ടടുത്ത അംഗനവാടിയിലേക്ക് മാറ്റി. 21ാം തീയതി വാർഡ് മെമ്പറിന്‍റെ നേതൃത്വത്തിൽ മലപ്പുറം സ്നേഹിതയിലേക്ക് മാറ്റി.

Also Read: വയനാട് ഒരാളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

മദ്യപിച്ച് ബഹളം സ്ഥിരമായതിനാൽ പലതവണ പൊലീസ് ഇടപെട്ടിരുന്നെന്ന് വണ്ടൂർ സിഐ ദിനേശ് കോറോത്ത് പറഞ്ഞു. ഭാര്യയുടെ പരാതിയിലാണ് യുവാവിനെതിരെ കേസെടുത്തതെന്നും തുടരന്വേഷണം നടക്കുന്നുവെന്നും സിഐ പറഞ്ഞു.

Last Updated : Jun 26, 2021, 2:21 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.