ETV Bharat / state

പ്രളയബാധിതര്‍ക്ക് വീടുകള്‍ കൈമാറി - വി.ഗാർഡിന്‍റെ സഹായത്തോടെ എറണാകുളം സഹൃദയ വെൽഫെയർ സർവ്വീസാണ്

വി ഗാർഡിന്‍റെ സഹായത്തോടെ എറണാകുളം സഹൃദയ വെൽഫെയർ സർവീസാണ് മമ്പാട് പഞ്ചായത്തിലെ പുള്ളിപ്പാടം വില്ലേജ് പരിധിയിലെ കുടുംബങ്ങൾക്ക് വീടുകൾ നിര്‍മിച്ചുനല്‍കിയത്.

Houses were handed over to flood victims  പ്രളയബാധിതര്‍ക്ക് വീടുകള്‍ കൈമാറി  മലപ്പുറം  വി.ഗാർഡിന്‍റെ സഹായത്തോടെ എറണാകുളം സഹൃദയ വെൽഫെയർ സർവ്വീസാണ്  വി.ഗാര്‍ഡ്
പ്രളയബാധിതര്‍ക്ക് വീടുകള്‍ കൈമാറി
author img

By

Published : Feb 19, 2020, 4:59 AM IST

മലപ്പുറം: കഴിഞ്ഞ പ്രളയത്തിൽ വീടുകൾ നഷ്ടപ്പെട്ട മമ്പാട് പഞ്ചായത്തിലെ പുള്ളിപ്പാടം വില്ലേജ് പരിധിയിലെ കുടുംബങ്ങൾക്ക് വീടുകൾ നിര്‍മിച്ച് നല്‍കി. ബിസിനസ് ഗ്രൂപ്പായ വി.ഗാർഡിന്‍റെ സഹായത്തോടെ എറണാകുളം സഹൃദയ വെൽഫെയർ സർവീസിന്‍റെ നേതൃത്വത്തിൽ സ്റ്റാൻഡ് വിത്ത് കേരള പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് അഞ്ചു വീടുകള്‍ നിര്‍മിച്ചുനല്‍കിയത്. വീടുകളുടെ താക്കോല്‍ദാന ചടങ്ങ് ജില്ലാ കലക്ടർ ജാഫർ മാലിക് നിർവഹിച്ചു.

പ്രളയബാധിതര്‍ക്ക് വീടുകള്‍ കൈമാറി

65 ദിവസങ്ങൾ കൊണ്ടാണ് വീടുകള്‍ നിര്‍മിച്ചത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പുള്ളിപ്പാടം വില്ലേജ് ഓഫിസർ സുനിൽ രാജനെ കലക്ടർ അഭിനന്ദിച്ചു. രണ്ട് ആദിവാസി കുടുംബങ്ങൾക്കുൾപ്പെടെയാണ് വീടുകൾ നല്‍കിയത്. ഇതിന് പുറമേ ഓരോ കുടുംബങ്ങൾക്കും വി.ഗാർഡിന്‍റെ സൂര്യറാന്തലുകളും, ഓരോ മാവിൻതൈകളും കലക്ടർ കൈമാറി. ചടങ്ങിൽ സബ് കലക്ടർ രാജീവ് കുമാർ ചൗധരി അധ്യക്ഷത വഹിച്ചു. സഹൃദയ ഡയറക്ടർ, ഫാ.പോൾ ചെറുപിള്ളി, ഡപ്യൂട്ടി കലക്ടർ പി.എൻ പുരുഷോത്തമൻ, വി.ഗാർഡ് സീനിയർ വൈസ് പ്രസിഡന്‍റ് ആന്‍റണി സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.