ETV Bharat / state

ഉരുൾപൊട്ടലിൽ വീട് തകർന്നു; പോകാനിടമില്ലാതെ ലത

ഉരുൾപൊട്ടലിൽ വീടിന്‍റെ തറയിലും ചുമരുകൾക്കും വിള്ളൽ വീണു. പോകാൻ വേറെ ഇടമില്ലാത്തതിനാൽ ക്യാമ്പിലാണ് അമ്പത്തൊന്നുകാരി ലതയുടെ താമസം.

ഉരുൾപൊട്ടലിൽ വീട് തകർന്നു; പോകാനിടമില്ലാതെ ലത
author img

By

Published : Nov 9, 2019, 9:48 PM IST

Updated : Nov 9, 2019, 11:57 PM IST

മലപ്പുറം: കോട്ടക്കുന്നിൽ ഉണ്ടായ ഉരുൾപൊട്ടലിൽ പാതി തകർന്ന വീട് വാസയോഗ്യമല്ലാത്തതിനാൽ ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് മടങ്ങിപ്പോകാൻ ഇടമില്ലാതെ കഴിയുകയാണ് കോട്ടക്കുന്ന് സ്വദേശി പുത്തൻവീട്ടിൽ ലത. ഇവരെ തിരിഞ്ഞുനോക്കാൻ അധികൃതർ ഇതുവരെയും തയ്യാറായിട്ടില്ല. ഓഗസ്റ്റ് ഒമ്പതിനായിരുന്നു കോട്ടക്കുന്നിൽ ഉരുൾപൊട്ടലുണ്ടായത്. പതിവായി അടുക്കള ഭാഗത്തിരുന്ന് ഭക്ഷണം കഴിക്കാറുള്ള താൻ അന്ന് അകത്തിരുന്നാണ് കഴിച്ചതെന്നും ഇല്ലെങ്കിൽ തന്‍റെ ജീവനും നഷ്‌ടപ്പെടുമായിരുന്നുവെന്ന് ലത പറയുന്നു.

ഉരുൾപൊട്ടലിൽ വീട് തകർന്നു; പോകാനിടമില്ലാതെ ലത

അയൽവാസികളായ മൂന്ന് പേരുടെ ജീവനാണ് അപകടത്തിൽ നഷ്‌ടമായത്. ജീവൻ രക്ഷപ്പെട്ടെങ്കിലും ലതയുടെ ജീവിതം പെരുവഴിയിലായി. ഉരുൾപൊട്ടലിൽ വീടിന്‍റെ തറയിലും ചുമരുകൾക്കും വിള്ളൽ വീണു. പോകാൻ വേറെ ഇടമില്ലാത്തതിനാൽ അന്നു മുതൽ ക്യാമ്പിലാണ് അമ്പത്തൊന്നുകാരിയായ ലതയുടെ താമസം. ക്യാമ്പിൽ നിന്ന് ഇറങ്ങേണ്ടി വന്നാൽ ഇനി എങ്ങോട്ട് പോകുമെന്ന് അറിയാതെ ആശങ്കയിലാണ് ഇവർ. ജില്ലാ ഭരണകൂടത്തിൽ നിന്നോ നഗരസഭയിൽ നിന്നോ വീടിന്‍റെ പുനരധിവാസ വിഷയത്തിൽ ഇതുവരെ നടപടിയുണ്ടായിട്ടില്ല. തകർന്നു വീഴാറായ വീട്ടിലേക്ക് അധികൃതർ ആരും തിരിഞ്ഞുനോക്കുന്നില്ലെന്നാണ് ലതയുടെ പരാതി.

Intro:മലപ്പുറം കോട്ടക്കുന്നിൽ ഉണ്ടായ ഉരുൾപൊട്ടലിൽ വീട് തകർന്നവർ ഇപ്പോഴും കഴിയുന്നത് ക്യാമ്പിലാണ്. പാതി തകർന്ന വീട് വാസയോഗ്യമല്ലാത്ത അതിനാൽ മടങ്ങിപ്പോകാൻ ഇടമില്ലാതെ കണ്ണീരിൽ കഴിയുകയാണ് കോട്ടക്കുന്ന് സ്വദേശി പുത്തൻവീട്ടിൽ ലത ' എന്നാൽ ഇവരെ തിരിഞ്ഞുനോക്കാൻ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല.

Body:ഓഗസ്റ്റ് 9 നായിരുന്നു കോട്ടക്കുന്നിൽ ഉരുൾപൊട്ടലുണ്ടായത്. അന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പതിവായി അടുക്കള ഭാഗത്ത് പുറത്തു നിന്നാണ് ഭക്ഷണം കഴിക്കാറ് അന്ന് കത്തായിരുന്നു കഴിച്ചത്. ഇല്ലെങ്കിൽ തൻറെ ജീവനും നഷ്ടപ്പെടുമായിരുന്നു ലത പറയുന്നു അയൽവാസികളായ മൂന്ന് പേരുടെ ജീവനാണ് അപകടത്തിൽ നഷ്ടമായത്. ജീവൻ രക്ഷപ്പെട്ടെങ്കിലും ജീവിതം പെരുവഴിയിലായി. ഉരുൾപൊട്ടൽ വീട് വാസയോഗ്യമല്ലാത്ത വിധം ഭാഗികമായി തകർന്നു. വീടിൻറെ ചുമരുകളും തറകളും ചുമരുകൾക്ക് വിള്ളൽ വീണു ഏതുനിമിഷവും തകർന്നു വീഴാറായ നിലയിലാണ് ബാക്കിയുള്ള ഭാഗം. പോകാൻ വേറെ ഇടം ഇല്ലാത്തതിനാൽ എന്നാൽ അന്നു മുതൽ ക്യാമ്പിലാണ് ഇവരുടെ താമസം. ഒറ്റയ്ക്ക് താമസിക്കുന്ന ലതയ്ക്ക് അന്നുമുതൽ കൂട്ട് കണ്ണീർ മാത്രമാണ്
ബൈറ്റ്
ലത
ക്യാമ്പിൽ നിന്ന് ഇറങ്ങേണ്ടി വന്നാൽ ഇനി എങ്ങോട്ട് പോകുമെന്ന് അറിയാതെ ഇരിക്കുകയാണ് ഈ 51 കാരി .ജില്ലാ ഭരണകൂടത്തിേനോ നഗരസഭയിൽ നിന്നോ വീടിൻറെ പുനരധിവാസ വിഷയത്തിൽ മിണ്ടാട്ടമില്ല .തകർന്നു വീഴാറായ ഈ വീട്ടിലേക്ക് അധികൃതർ ആരും തിരിഞ്ഞുനോക്കിയില്ലെന്ന് പരാതിയും ഇവർക്കുണ്ട്

Conclusion:ഇ ടി വി ഭാരത് മലപ്പുറം
Last Updated : Nov 9, 2019, 11:57 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.