മലപ്പുറം: തവനൂർ മേഖലയില്‍ ഗൃഹനിരീക്ഷണം കർശനമാക്കി ആരോഗ്യവകുപ്പും പൊലീസും. തവനൂർ ഗ്രാമപഞ്ചായത്തിലെ വിദേശത്ത് നിന്നു വന്ന് വീടുകളിൽ നിരീക്ഷണത്തിലിരിക്കുന്നവരെ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിക്കുകയും അവര്‍ വീടിന് പുറത്തിറങ്ങുന്നില്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്‌തു. ജനപ്രതിനിധികളുടെ സഹകരണത്തോടെയാണ് ആരോഗ്യ- പൊലീസ് വകുപ്പിലെ ജീവനക്കാർ ഗൃഹസന്ദർശനം നടത്തുന്നത്. നിർദേശങ്ങൾ ലംഘിച്ച് പുറത്തിറങ്ങി നടന്ന തവനൂർ, കടകശേരി സ്വദേശികളായ രണ്ട് പേർക്കെതിരെ ആരോഗ്യ വകുപ്പിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ കുറ്റിപ്പുറം കേസെടുത്തു.
തവനൂരില്‍ ഗൃഹനിരീക്ഷണം ശക്തമാക്കി
വിദേശത്ത് നിന്നു വന്ന് വീടുകളിൽ നിരീക്ഷണത്തിലിരിക്കുന്നവരെ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിക്കുകയും അവര്‍ വീടിന് പുറത്തിറങ്ങുന്നില്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്‌തു.