ETV Bharat / state

ഒന്നാം ക്ലാസുകാരന് സ്‌നേഹവീടൊരുക്കി സഹപാഠികള്‍

ചാലിയാർ പഞ്ചായത്തിലെ പൈങ്ങാക്കോട് ആന്തൂരൻ വിനോദ് - ശ്രുതി ദമ്പതികളുടെ മകനും നിലമ്പൂർ ഫാത്തിമാഗിരി ഇംഗ്ലീഷ് സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥിയുമായ രശ്‌വിനാണ് സഹപാഠികൾ സ്നേഹവീട് ഒരുക്കിയത്

author img

By

Published : Aug 23, 2020, 12:11 PM IST

Updated : Aug 23, 2020, 12:39 PM IST

ഒന്നാം ക്ലാസുകാരന് സഹപാഠികളുടെ സ്നേഹവീട്,  മലപ്പുറം  സ്നേഹവീട്  ചാലിയാർ പഞ്ചായത്ത്  Home classmates  first graders malappuram  Home classmates first graders malappuram
ഒന്നാം ക്ലാസുകാരന് സഹപാഠികളുടെ സ്നേഹവീട്

മലപ്പുറം: ഒന്നാം ക്ലാസുകാരന് സഹപാഠികളുടെ സ്നേഹവീട്. ഫാത്തിമാഗിരി സ്കൂൾ മാനേജ്മെന്‍റും പി.ടി.എ കമ്മറ്റിയും ചേർന്നാണ് വീട് നിർമിച്ച് നൽകിയത്. ചാലിയാർ പഞ്ചായത്തിലെ പൈങ്ങാക്കോട് ആന്തൂരൻ വിനോദ് - ശ്രുതി ദമ്പതികളുടെ മകനും നിലമ്പൂർ ഫാത്തിമാഗിരി ഇംഗ്ലീഷ് സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥിയുമായ രശ്‌വിനാണ് സഹപാഠികൾ സ്നേഹവീട് ഒരുക്കിയത്. 2019 ഓഗസ്റ്റ് എട്ടിനുണ്ടായ പ്രളയത്തിൽ വെള്ളം കയറി രശ്‌വിന്‍റെ തറവാട് വീട് നശിച്ചു. ഇതോടെ ഈ കുടുംബം ദുരിതത്തിലായി. ഫാത്തിമാഗിരി സ്കൂളിലെ പ്രിൻസിപ്പൾ ഉൾപ്പെടെയുള്ള അധ്യാപകരും പി.ടി.എ കമ്മറ്റിയും നേരിട്ടെത്തി കുടുംബത്തിന്‍റെ അവസ്ഥ മനസിലാക്കി. ഇതിനെ തുടർന്നാണ് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും സ്കൂൾ മാനേജ്മെന്‍റിന്‍റെയും സഹായത്തോടെ രശ്‌വിന് വേണ്ടി വീട് നിര്‍മിക്കാന്‍ തീരുമാനിച്ചത്.

ഒന്നാം ക്ലാസുകാരന് സ്‌നേഹവീടൊരുക്കി സഹപാഠികള്‍

ആറ് ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് ഒരുക്കിയിരുന്നതെക്കിലും സ്നേഹ മനസുകൾ ഒന്നിച്ചപ്പോൾ അത് 7.65 ലക്ഷമായി മാറി. രശ്‌വിന് വീടൊരുക്കാൻ വിദ്യാർഥികൾ ഫുഡ് ഫെസ്റ്റും നടത്തിയിരുന്നു. രണ്ട് ബഡ്റൂമുകളും ഹാളും സിറ്റൗട്ടും അറ്റാച്ചാഡ് ബാത്ത് റൂമും അടുക്കളയും ഉൾപ്പെടെയുള്ള വീടാണ് നിര്‍മിച്ചത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ചടങ്ങിൽ ഫാത്തിമാഗിരി പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ മരിയ കരുണ വീടിന്‍റെ ഉദ്ഘാടനം ഓൺലൈനിൽ നിർവഹിച്ചു. സ്കൂൾ മാനേജർ സിസ്റ്റർ പ്രശാന്തി, സ്കൂൾ പിടിഎ പ്രസിഡന്‍റ് അഡ്വ. ഷെറി ജോർജ് എന്നിവർ വീടിന്‍റെ തക്കോൽ വിദ്യാർഥിയുടെ രക്ഷിതാക്കൾക്ക് കൈമാറി.

Last Updated : Aug 23, 2020, 12:39 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.