മലപ്പുറം: ആലത്തൂരില്‍ അഭിഭാഷകനോട് മോശമായി പെരുമാറിയ സംഭവത്തിൽ പൊലീസിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. കോടതി ഉത്തരവുമായെത്തിയ അഭിഭാഷകനോട് മോശമായി പെരുമാറിയ എസ് ഐ വി.ആര്‍. റിനീഷിനെ സ്ഥലം മാറ്റിയ നടപടിയ്ക്ക് പിന്നാലെയാണ് പൊലീസിന് കോടതിയുടെ വിമര്‍ശനം(Justice Devan Ramachandran Said That Everyone Should Be Given Equal Respect).
കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർബേഷ് സാഹിബ് ഓൺലൈനായി ഹാജരായാണ് ഹൈക്കോടതി മുൻപാകെ വിശദീകരണം നൽകിയത്. സംഭവത്തില്‍ ആരോപണ വിധേയനായ ഉദ്യോഗസ്ഥന് മുന്നറിയിപ്പ് നല്‍കിയതായി അറിയിച്ച ഡിജിപി കേസില്‍ തുടർ നടപടികൾ ഉടന്‍ സ്വീകരിക്കുമെന്നും ഹൈക്കോടതിയിൽ ഉറപ്പു നൽകി.
അതേസമയം ആരെയും ചെറുതായി കാണരുതെന്നോർമിപ്പിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, സാധാരണക്കാരനോട് എങ്ങനെയായിരിക്കും പോലീസിന്‍റെ പെരുമാറ്റമെന്നും രൂക്ഷമായ ഭാഷയിൽ ചോദിച്ചു. മോശം പെരുമാറ്റം നേരിട്ടത് അഭിഭാഷകനായതിനാല്‍ അദ്ദേഹത്തിന് നടപടി സ്വീകരിക്കാൻ കഴിഞ്ഞു. (Justice Devan Ramachandran Said That Everyone Should Be Given Equal Respect) എല്ലാവർക്കും തുല്യ ബഹുമാനം നൽകണമെന്നാവർത്തിച്ച കോടതി പൊലീസ് ഉദ്യോഗസ്ഥന്‍റെ നടപടി ശരിയെന്നു തോന്നുന്നുണ്ടോയെന്നും ഡിജിപിയോട് ചോദിച്ചു.
നേരത്തെ പെരുമാറ്റം സംബന്ധിച്ച് സർക്കുലർ ഇറക്കിയതാണെങ്കിലും വീണ്ടും ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുന്ന സാഹചര്യത്തിൽ പുതിയ സർക്കുലർ ഇറക്കി റിപ്പോർട്ട് സമർപ്പിക്കാനും ഡിജിപിക്ക് കോടതി നിർദേശം നൽകി. കൂടാതെ എസ്.ഐ റിനീഷിനെതിരെ സ്വീകരിച്ചിട്ടുള്ള നടപടികൾ സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാനും നിര്‍ദ്ദേശമുണ്ട്.
അഭിഭാഷകന്‍റെ കോടതിയലക്ഷ്യ ഹർജിയിൽ എസ്.ഐ റിനീഷിന് നോട്ടീസ് അയച്ച ഹൈക്കോടതി കേസ് ഫെബ്രുവരി ഒന്നിലേക്ക് മാറ്റി. ജനുവരി നാലിനാണ് കേസിനാസ്‌പദമായ സംഭവം. അപകടത്തിൽ പിടിച്ചെടുത്ത വാഹനം വിട്ടു കിട്ടാൻ കോടതി ഉത്തരവുമായെത്തിയ അഭിഭാഷകനോട് ആലത്തൂർ എസ്.ഐ റിനീഷ് മോശമായി പെരുമാറുകയായിരുന്നു. അഭിഭാഷകന്‍ അക്വിബ് സുഹൈലും, എസ് ഐ വി.ആര്‍. റിനീഷും തമ്മിലുള്ള വാക്കേറ്റത്തിന്‍റെ വീഡിയോ പുറത്തു വന്നതോടെ സംഭവത്തില്‍ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
ALSO READ: ഹൈക്കോടതി പരാമർശം പ്രതിപക്ഷ നേതാവിനേറ്റ കനത്ത പ്രഹരമെന്ന് ഇ പി ജയരാജൻ